Connect with us

Techno

വണ്‍പ്ലസ് 12 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലെത്തി

വണ്‍പ്ലസ് 12, 12 ആര്‍ എന്നീ ഫോണുകളാണ് അവതരിപ്പിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| വണ്‍പ്ലസ് 12 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്നലെയാണ് വണ്‍പ്ലസ് 12, 12 ആര്‍ എന്നീ ഫോണുകള്‍ അവതരിപ്പിച്ചത്. ഒപ്പം വണ്‍പ്ലസ് ബഡ് 3 ഇയര്‍ബഡും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. വണ്‍പ്ലസ് 11 സീരീസ് ഫോണുകളുടെ പിന്‍ഗാമികളാണ് വണ്‍പ്ലസ് 12 സീരീസ്. ഫോണിന്റെ രണ്ട് വേരിയന്റുകളാണ് വണ്‍പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ 8ജിബി റാം 128ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയാണ് വില. 16ജിബി റാം 256ജിബി സ്റ്റോറേജ് വേരിയന്റിന് 45,999 രൂപയുമാണ് വില.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വണ്‍പ്ലസ് 12 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ വണ്‍പ്ലസ് ചൈനീസ് മാര്‍ക്കറ്റില്‍ അവതരിപ്പിച്ചത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 എസ്ഒസി പ്രൊസസറാണ് ഫോണിലുള്ളത്. 6.78 ഇഞ്ച് പ്രോ എക്‌സ്ഡിആര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 120എച്ച്ഇസെഡ് റിഫ്രഷ് റെയ്റ്റും ഡിസ്‌പ്ലേയ്ക്ക് ലഭിക്കും. ഫോണ്‍ അധികമായി ചൂടാകാതെ ഇരിക്കാനായി പ്രത്യേക കൂളിങ് സിസ്റ്റവും കമ്പനി നല്‍കിയിട്ടുണ്ട്.

ഫോണിലെ മെയിന്‍ കാമറയില്‍ സോണി ഐഎംഎക്‌സ്890 സെന്‍സറുള്ള 50 എംപി ലെന്‍സാണുള്ളത്. 16 എംപിയാണ് ഫോണിന്റെ മുന്‍ കാമറ. 100ഡബ്ല്യു സൂപ്പര്‍ വൂക്ക് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് നല്‍കിയിട്ടുള്ളത്. നാല് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും അഞ്ച് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഈ ഫോണിന് ലഭിക്കും. അയണ്‍ ഗ്രേ, കൂള്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ പുറത്തിറങ്ങുന്നത്.  ഫോണിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 6 മുതല്‍ ഈ ഫോണുകള്‍ വിപണിയില്‍ എത്തുമെന്നാണ് വിവരം.

 

 

 

Latest