Connect with us

Educational News

രാജ്യത്ത് നൂറ് സൈനിക സ്‌കൂളുകള്‍ കൂടി; 21 സ്‌കൂളുകള്‍ ഉടന്‍ തുറക്കും

പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് സൈനിക് സ്‌കൂളുകള്‍ സ്ഥാപിക്കുന്നത്. നിലവില്‍ 33 സൈനിക് സ്‌കൂളുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 21 സൈനിക് സ്‌കൂളുകള്‍ ഉടന്‍ തുറക്കും. എന്‍ജിഒകള്‍, സ്വകാര്യ സ്‌കൂളുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയുടെ സഹകരണത്തോടെ 21 പുതിയ സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. പങ്കാളിത്ത രീതിയില്‍ ഇന്ത്യയിലുടനീളം 100 പുതിയ സൈനിക് സ്‌കൂളുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടമായാണ് 21 സ്‌കൂളുകള്‍ തുറക്കുന്നത്. നിലവിലുള്ള സൈനിക സ്‌കൂളുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ സ്‌കൂളുകള്‍.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് സൈനിക് സ്‌കൂളുകള്‍ സ്ഥാപിക്കുന്നത്. നിലവില്‍ 33 സൈനിക് സ്‌കൂളുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ സൈനിക സ്‌കൂളുകള്‍ തുറക്കുകയും 2022-23 ലെ അക്കാദമിക് വര്‍ഷം തന്നെ അവയില്‍ പഠനം ആരംഭിക്കുകയും ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയും അവര്‍ക്ക് സായുധ സേനയില്‍ ചേരുന്നതുള്‍പ്പെടെ മികച്ച തൊഴില്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് പുതിയ സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. നാളത്തെ ഉത്തരവാദിത്തമുള്ള പൗരന്മാരായി യുവാക്കളെ മാറ്റി രാഷ്ട്രനിര്‍മ്മാണത്തിനായി സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുവാനാണ് പദ്ധതിയെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

Latest