Connect with us

omicrone kerala

ഒമിക്രോണ്‍; ഇന്ന് സംസ്ഥാന മന്ത്രിസഭ ചര്‍ച്ച ചെയ്യും

രാത്രികാല കര്‍ഫ്യൂ നീട്ടുന്ന കാര്യവും ചര്‍ച്ചയാകും

Published

|

Last Updated

തിരുവനന്തപുരം കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേരളത്തില്‍ കൂടുന്നത സഹാചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. രാജ്യത്ത് വളരെ വേഗത്തില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന പുതുവത്സരാഘോഷത്തിലടക്കം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ 30 മുതല്‍ രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം ഇന്നത്തെ ചര്‍ച്ചയില്‍ വരും. നിയന്ത്രണങ്ങള്‍ കൂടുതല്‍ ദിവസത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ആലോചനയും മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വരുമെന്നാണ് സൂചന. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്ന കാര്യവും പരിഗണിക്കും.

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നലെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഈ മാസം 30 മുതല്‍ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവര്‍ഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക.