Kerala
കൊല്ലത്തെ ബേക്കറിയില്‍ പ്ലാസ്റ്റിക്ക് കവര്‍ ഉരുക്കിചേര്‍ത്ത എണ്ണ പിടികൂടി; കട പൂട്ടിച്ച് ആരോഗ്യവകുപ്പ്
കൊല്ലം നഗരത്തില്‍ എസ് എം പി പാലസ് റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന പലഹാര കടയാണിത്.

കൊല്ലം|കൊല്ലത്തെ ബേക്കറിയില്‍ പ്ലാസ്റ്റിക്ക് കവര്‍ ഉരുക്കി ചേര്‍ത്ത എണ്ണ പിടികൂടി. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക്ക് കവര്‍ ഉരുക്കി ചേര്‍ത്ത എണ്ണ പിടികൂടിയത്. കൊല്ലം നഗരത്തില്‍ എസ് എം പി പാലസ് റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന പലഹാര കടയാണിത്. കൊല്ലം കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് കടയില്‍ പരിശോധന നടത്തിയത്.
സ്ഥാപനത്തിന് രേഖകളോ, ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് ആരോഗ്യ കാര്‍ഡോ ഉണ്ടായിരുന്നില്ല. കടയില്‍ ഉണ്ടാക്കുന്ന പലഹാരങ്ങള്‍ റെയില്‍വേ സ്റ്റേഷനിലേക്കടക്കം കച്ചവടത്തിന് എത്തിച്ചിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു പലഹാരക്കട ഉണ്ടായിരുന്നത്. പരിശോധനക്ക് പിന്നാലെ അധികൃതര്‍ കട പൂട്ടിച്ചു. കടയുടെ ഉടമക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.