National
കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെ മഠത്തില്‍ എത്തിച്ചു
ഇവരുടെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെ ആയിരിക്കും നടത്തുക.

ന്യൂഡല്‍ഹി | ജാമ്യം ലഭിച്ചതോടെ ചത്തിസ്ഗഢിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കന്യാസ്ത്രീകളെ അതീവ സുരക്ഷയില്‍ ഡല്‍ഹിയിലെ മഠത്തില്‍ എത്തിച്ചു. ഇവരുടെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെ ആയിരിക്കും നടത്തുക.
അതിനിടെ, ബജ്‌റംഗ് ദള്‍ നേതാവ് ജ്യോതി ശര്‍മ അടക്കമുള്ളവര്‍ക്കെതിരെ, കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഇന്ന് ഓണ്‍ലൈനായി ദുര്‍ഗ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കും. ഇന്നലെ നാരായണ്‍പുര്‍ സ്റ്റേഷനില്‍ ഇവര്‍ നല്‍കിയ പരാതി സ്വീകരിച്ചിരുന്നില്ല.
കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതിയെ സമീപിക്കുന്നതു സംബന്ധിച്ച കാര്യത്തില്‍ കത്തോലിക്കാ സഭയുടെ കൂടിയാലോചനകള്‍ക്കു ശേഷമാകും തീരുമാനമുണ്ടാവുക. ഇക്കാര്യത്തില്‍ സഭ നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തും.
---- facebook comment plugin here -----