Connect with us

Kerala

ഇന്ധന സെസ് പിന്‍വലിക്കില്ല; ജനങ്ങളെ ബോധ്യപ്പെടുത്തും: സി പി എം

ഇന്നത്തെ നിലയില്‍ ലീഗിനെ ഇടതു മുന്നണിയില്‍ കൂട്ടാനാകില്ല. എല്‍ ഡി എഫ് രാഷ്ട്രീയത്തിന് വിരുദ്ധമാണ് ലീഗ് രാഷ്ട്രീയം.

Published

|

Last Updated

തിരുവനന്തപുരം | ഇന്ധന സെസ് പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രണ്ട് രൂപ വര്‍ധന ഒരു പ്രശ്‌നമല്ല. വര്‍ധന സര്‍ക്കാരിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. പാര്‍ട്ടിയുടെ ജനകീയ പ്രതിരോധ ജാഥയില്‍ ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

ഇന്നത്തെ നിലയില്‍ ലീഗിനെ ഇടതു മുന്നണിയില്‍ കൂട്ടാനാകില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞു. എല്‍ ഡി എഫ് രാഷ്ട്രീയത്തിന് വിരുദ്ധമാണ് ലീഗ് രാഷ്ട്രീയം.

എം ശിവശങ്കര്‍ പാര്‍ട്ടി വക്താവല്ല. അയാള്‍ ജയിലില്‍ കിടക്കട്ടെ. ഇ ഡിക്ക് മുഖ്യമന്ത്രിയെ തൊടാനാകില്ല.

മുഖ്യമന്ത്രിക്ക് അധിക സുരക്ഷയില്ല. ചാവേറുകളാണ് അദ്ദേഹത്തിന്റെ വാഹനത്തിന്റെ മുന്നില്‍ വന്നു വീഴുന്നത്. സമരക്കാരായ ചാവേറുകളില്‍ നിന്ന് മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് സുരക്ഷ. ആകാശ് തില്ലങ്കേരി ക്രിമിനലാണ്. ക്രിമിനലുകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കില്ല.

എന്തും ചെയ്യാനുള്ള അനുമതി പാര്‍ട്ടിയില്‍ പിണറായിക്കില്ല. പിണറായിക്ക് പാര്‍ട്ടി ബ്ലാങ്ക് ചെക്ക് നല്‍കിയിട്ടില്ല. നയം പാര്‍ട്ടി തീരുമാനിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest