Connect with us

k rail cpi stand

കെ റെയിലിനെതിരെ സി പി ഐയുണ്ടാകുമെന്ന് ആരും കരുതേണ്ട: കാനം രാജേന്ദ്രന്‍

കേന്ദ്രമന്ത്രിയെ കാണാന്‍ ബിനോയ് വിശ്വം പോകാതിരുന്നത് ഡോക്‌റെ കാണാന്‍ പോയതിനാല്‍

Published

|

Last Updated

തിരുവനന്തപുരം | കെ റെയിലിലില്‍ ഇടതു നിലപാടിനൊപ്പമാണ് സി പി ഐയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇതിന് എതിരായി സി പി ഐ ഉണ്ടാകുമെന്ന് ആരും കരുതേണ്ടെന്നും കാനം പറഞ്ഞു. കേന്ദ്രറെയില്‍വേ മന്ത്രിയെ സന്ദര്‍ശിച്ച ഇടത് എംപിമാരുടെ സംഘത്തിനൊപ്പം ബിനോയ് ഇല്ലാതിരുന്നത് അദ്ദേഹം ഡോക്ടറെ കാണാന്‍ പോയതിനാലാണ്. കെ റെയിലിനോടുള്ള വിയോജിപ്പുകൊണ്ടാണ് അദ്ദേഹം വിട്ടുനിന്നതെന്ന് ആരും കരുതേണ്ട. വ്യത്യസ്ത അഭിപ്രായം പാര്‍ട്ടിയിലുണ്ടാകും. എന്നാല്‍ തീരുമാനം എടുത്താല്‍ പിന്നെ ഭിന്നതയില്ലെന്നും കാനം പറഞ്ഞു.

കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഇന്നാണ് ഇടത് എം പിമാര്‍ കണ്ടത്. പദ്ധതികൊണ്ടുള്ള നേട്ടം വിവരിച്ച കുറിപ്പും ഇവര്‍ കേന്ദ്രമന്ത്രിക്ക് കൈമാറി. പദ്ധതിക്ക് എതിരെ നടക്കുന്ന പ്രചാരണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും എം പിമാര്‍ മന്ത്രിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി റെയില്‍ മന്ത്രിക്ക് എംപിമാര്‍ നിവേദനം നല്‍കി.

കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിയുടെ അന്തിമാനുമതിക്കും സാമ്പത്തിക സഹകരണത്തിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ റെയില്‍വേ മന്ത്രിയെ കണ്ടിരുന്നു. കെ റെയില്‍ സംബന്ധിച്ച് കേരളം സമര്‍പ്പിച്ച പദ്ധതി രേഖ കേന്ദ്രത്തിന്റെ പരിഗണനയിണ്. വിഷയത്തില്‍ എത്രയും വേഗം തീരുമാനം എടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം എം പിമാരെ അറിയിച്ചു. സി പി എം കേന്ദകമ്മറ്റി അംഗം എളമരം കരീമിന്റെ നേതൃത്വത്തില്‍ എംപിമാരായ വി ശിവദാസന്‍, എ എം ആരിഫ്, ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

Latest