Career Education
നീറ്റ് വേണ്ട; മെഡിക്കൽ മേഖലയിൽ ഉണ്ട് മികച്ച കരിയർ ഓപ്ഷനുകൾ
കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യം, ഭക്ഷ്യ സുരക്ഷ എന്നിവയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രവർത്തിക്കുന്നവരാണ് സസ്യ ശാസ്ത്രജ്ഞർ.

നീറ്റ് പരീക്ഷയിൽ പാസാകാത്തത് ഒരു പരാജയമായി കാണേണ്ടതില്ല.നീറ്റിന് പുറത്തും മെഡിക്കൽ മേഖലയിൽ നിരവധി മികച്ച കരിയർ ഓപ്ഷനുകൾ ഉണ്ട്. അവ ഏതെല്ലാം എന്ന് നോക്കാം.
മൈക്രോബയോളജിസ്റ്റ്
ഫാർമ,ആരോഗ്യ സംരക്ഷണം, ഗവേഷണം എന്നിവയിൽ പ്രവർത്തിക്കുന്നവരാണ് മൈക്രോബയോളജിസ്റ്റുകൾ.വാക്സിൻ വികസനത്തിനും ആന്റിബയോട്ടിക് പ്രതിരോധത്തിനെതിരെ പോരാടുന്നതിനും ഇത് വളരെ പ്രധാനമാണ്.
സസ്യ ശാസ്ത്രജ്ഞർ
കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യം, ഭക്ഷ്യ സുരക്ഷ എന്നിവയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രവർത്തിക്കുന്നവരാണ് സസ്യ ശാസ്ത്രജ്ഞർ.സസ്യ ഗവേഷണം കൃഷിസംരക്ഷണം എന്നിവയും ഇവർ മുന്നോട്ടുകൊണ്ടുപോകുന്നു.
സമുദ്ര ജീവശാസ്ത്രജ്ഞർ
സമുദ്ര സംരക്ഷണം, സമുദ്ര നയം, കാലാവസ്ഥയുമായി ബന്ധപ്പെട്ട ഗവേഷണം, പരീക്ഷണങ്ങൾ എന്നിവയിലൂടെ അവർ സമുദ്ര ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യവും ചെയ്യുന്നു.
ബയോ സ്റ്റാറ്റിസ്റ്റിഷ്യൻ
വളർന്നുവരുന്ന തൊഴിൽ മേഖലയിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നും ജനിതക ഗവേഷണങ്ങളിൽ നിന്നുമുള്ള ഡാറ്റ ഉപയോഗിച്ച് ആരോഗ്യ സംരക്ഷണ തീരുമാനങ്ങൾ രൂപപ്പെടുത്താൻ ഇവർ സഹായിക്കുന്നു.
ടോക്സികോളജിസ്റ്റ്
സുരക്ഷാ മാനദണ്ഡങ്ങൾ വിലയിരുത്തുകയും വിഷബാധയെക്കുറിച്ച് അന്വേഷിക്കുകയും ശാസ്ത്രീയ ഇൻപുട്ടുകൾ ഉപയോഗിച്ച് ആരോഗ്യ കാർഷിക ഔഷധ നിയമങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു.
ജീനോമിക് ടെക്നീഷ്യൻ
ഡി എൻ എ വിശകലനം ചെയ്ത് ലാബ് ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചും സങ്കീർണമായ ജീനോമിക് ഡാറ്റ സെറ്റുകൾ വ്യാഖ്യാനിച്ചും ഇവർ ജനിതക ഗവേഷണത്തെ സഹായിക്കുന്നു.
ഇത് കൂടാതെ മറ്റ് നിരവധി ജോലികളും മെഡിക്കൽ സയൻസുമായി ബന്ധപ്പെട്ട് നീറ്റ് കൂടാതെ നിങ്ങൾക്ക് ലഭിക്കും.