ukrain- russia war
റഷ്യയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയില്ല: യുക്രൈന്‍
അവരുമായുള്ള ചര്‍ച്ച വളരെ ബുദ്ധിമുട്ടേറിയതാണെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ
കീവ് | യുദ്ധം തുടങ്ങി ഒരു മാസം തുടങ്ങിയിട്ടും റഷ്യയുമായുള്ള ചര്‍ച്ച ഇപ്പോഴും പ്രയാസകരമാണെന്ന് യുക്രൈന്‍. റഷ്യയുമായുള്ള ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയില്ല. വളരെ ബുദ്ധിമുട്ടേറിയതാണിതെന്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. വെടി നിര്‍ത്തല്‍, സുരക്ഷയിലെ ഉറപ്പ്, യുക്രൈന്റെ പ്രാദേശിക സമഗ്രത എന്നിവയില്‍ ഞങ്ങള്‍ക്ക് ചില നിര്‍ബന്ധങ്ങളുണ്ട്. പല തവണ ചര്‍ച്ച നടത്തിയെങ്കിലും റഷ്യന്‍ കടുംപിടുത്തം കാരണം ഒന്നും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ യുദ്ധം തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ ആദ്യഘട്ടം ലക്ഷ്യം പൂര്‍ത്തീകരിച്ചതായി റഷ്യ അവകാശപ്പെട്ടിട്ടുണ്ട്.







