Connect with us

National

27 വരെയുള്ള സമര നടപടികളില്‍ മാറ്റമില്ല; ചര്‍ച്ച ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് കത്തെഴുതുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

Published

|

Last Updated

ന്യൂഡല്‍ഹി | വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചെങ്കിലും തങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് പ്രക്ഷോഭത്തിലുള്ള കര്‍ഷകര്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. 27 വരെയുള്ള സമര നടപടികളില്‍ മാറ്റമില്ല. തുടര്‍ നടപടികള്‍ 27ന് തീരുമാനിക്കും.

അതിനിടെ, മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 24ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലിന് അംഗീകാരം നല്‍കുമെന്നാണ് സൂചന.