Connect with us

National

ജെഡിയു അധ്യക്ഷനായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു

ദേശീയ അധ്യക്ഷന്‍ ലാലന്‍ സിങ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് നിതീഷ് കുമാറിനെ തെരഞ്ഞെടുത്തത്.

Published

|

Last Updated

ന്യൂഡല്‍ഹി| ജെഡിയു (ജനതാദള്‍ യുണൈറ്റഡ്)അധ്യക്ഷനായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. ദേശീയ അധ്യക്ഷന്‍ ലാലന്‍ സിങ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് നിതീഷ് കുമാറിനെ തെരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം.

അധ്യക്ഷനെ ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ യോഗത്തിനുശേഷം ഇക്കാര്യം ലാലന്‍ സിങ് നിഷേധിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനം രാജിവെച്ചതെന്ന് ലാലന്‍ സിങ് പറഞ്ഞു.