Connect with us

Nitheesh kumar

പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേര് നല്‍കിയത് തന്നോട് ചോദിക്കാതെയാണെന്ന് നിതീഷ് കുമാര്‍

ഞാന്‍ അവരോട് മുന്നണിക്ക് മറ്റൊരു പേര് തിരഞ്ഞെടുക്ക ണമെന്നു പറഞ്ഞിരുന്നു.

Published

|

Last Updated

പാട്ന | പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേരു നല്‍കിയതു തന്നോട് ആലോചിക്കാതെയാണെന്നു ഇന്ത്യ മൂന്നണി വിട്ടു ബി ജെ പി സഖ്യത്തിലെത്തിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

അവര്‍ തന്നോട് ചോദിക്കാതെയാണ് ഇന്ത്യ എന്ന പേരിട്ടത്. ഞാന്‍ അവരോട് മുന്നണിക്ക് മറ്റൊരു പേര് തിരഞ്ഞെടുക്ക ണമെന്നു പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ ഇന്ത്യ എന്ന പേരു തന്നെ തിരഞ്ഞെടുത്തു. ജെ ഡി യു നേതാവായ നിതീഷ് കുമാര്‍ പറഞ്ഞു.

ഇന്ത്യ മുന്നണിക്കു കീഴില്‍ ഇതു വരെ ഒന്നും ചെയ്തില്ലെന്നും നിതീഷ് കുമാര്‍ വിമര്‍ശിച്ചു. ഏതൊക്കെ പാര്‍ട്ടികള്‍ ഏതൊക്കെ സീറ്റുകളില്‍ മത്സരിക്കണമെന്നു പോലും തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു കൊണ്ടാണു ഞാന്‍ ഇന്ത്യ മുന്നണി വിട്ടതെന്നും ബീഹാറിലെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ ജെ ഡി – കോണ്‍ഗ്രസ് ബന്ധം വിട്ടു കഴിഞ്ഞ ദിവസമാണ് നിതീഷ് കുമാര്‍ എന്‍ ഡി എ സഖ്യത്തില്‍ എത്തിയത്.

 

---- facebook comment plugin here -----

Latest