Connect with us

Nipah virus

നിപ്പാ മുക്തം: ഡബിൾ ഇൻക്യുബേഷൻ പൂർത്തിയായി

ഈ ഘട്ടത്തിൽ നിസ്വാർഥ സേവനം നടത്തിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി

Published

|

Last Updated

തിരുവനന്തപുരം | കോഴിക്കോട് നിപ്പാ വൈറസ് മുക്തമായെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോഴിക്കോട് ജില്ലയിൽ നിപ്പാ വെറസിന്റെ ഡബിൾ ഇൻക്യുബേഷൻ പിരീഡ് (42 ദിവസം) പൂർത്തിയായി.

ഈ കാലയളവിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ പൂർണമായും നിപ്പാ പ്രതിരോധത്തിൽ വിജയം കൈവരിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മറ്റ് വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് നിപ്പായെ നിയന്ത്രണത്തിലാക്കാൻ സഹായിച്ചത്. നിപ്പാ വൈറസിനെതിരെ ഇനിയും ജാഗ്രത തുടരണം. നിപ്പായുമായി ബന്ധപ്പെട്ട് ആരംഭിച്ച കൺട്രോൾ റും പ്രവർത്തനം അവസാനിപ്പിക്കും. ഈ ഘട്ടത്തിൽ നിസ്വാർഥ സേവനം നടത്തിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.