Connect with us

Nipah virus

നിപ: വവ്വാലുകളില്‍നിന്നുള്ള സാമ്പിള്‍ ശേഖരണം ഇന്ന് തുടങ്ങും

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘമാണ് വവ്വാലുകളെ പിടികൂടുക

Published

|

Last Updated

കോഴിക്കോട് |  നിപ രോഗ ബാധ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്ത് വവ്വാലുകളില്‍നിന്നും സാമ്പിള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് തുടങ്ങും. രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘമാണ് വവ്വാലുകളെ പിടികൂടുക. മൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടയാകുമിത്. രോഗം ബാധിച്ചു മരിച്ച പന്ത്രണ്ടുകാരന്റെ വീട് സ്ഥിതി ചെയ്യുന്ന മുന്നൂരിനടുത്ത് വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങള്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ വല കെട്ടി രാത്രിയോടെ വവ്വാലുകളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷ.

അതേസമയം, മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്ക പട്ടികയിലെ കൂടുതല്‍ പേരുടെ പരിശോധന ഫലങ്ങള്‍ ഇന്ന് വരും. മെഡിക്കല്‍ കോളേജില്‍ 64 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

 

Latest