Connect with us

Uae

ഷാർജയിൽ ഒമ്പത് പുതിയ ബസുകൾ പുറത്തിറക്കി

ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവും പ്രത്യേകത

Published

|

Last Updated

ഷാർജ|ഷാർജയിൽ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി യൂറോ 5 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒമ്പത് പുതിയ ബസുകൾ പുറത്തിറക്കി. ഇതോടെ എമിറേറ്റിന്റെ പൊതുഗതാഗത ശൃംഖലയിൽ പ്രവർത്തനത്തിലുള്ള ആകെ ബസുകളുടെ എണ്ണം 138 ആയി. പൊതുഗതാഗത സംവിധാനം നവീകരിക്കുന്നതിനും താമസക്കാർക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം വർധിപ്പിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇത്.

പുതിയ ബസുകളിൽ ആധുനിക സാങ്കേതികവിദ്യകൾ, ഉയർന്ന ഇന്ധനക്ഷമത, കുറഞ്ഞ മലിനീകരണം എന്നിവ ഉൾപ്പെടുന്നു. ഇത് പരിസ്ഥിതി സുരക്ഷയെ പിന്തുണക്കുകയും വായുവിന്റെ ഗുണനിലവാരം സംരക്ഷിക്കുകയും ചെയ്യുന്ന സുസ്ഥിര പൊതുഗതാഗത സംവിധാനത്തിലേക്കുള്ള അതോറിറ്റിയുടെ നീക്കത്തെ ശക്തിപ്പെടുത്തുന്നതായി അതോറിറ്റി ചെയർമാൻ എൻജിനീയർ യൂസുഫ് ഖാമിസ് അൽ ഉസ്മാനി പറഞ്ഞു. പൊതു ഉപയോഗത്തിന് ഏറ്റവും പുതിയതും സുരക്ഷിതവും അനുയോജ്യവുമായ മാർഗങ്ങൾ നൽകുന്നതിന് അതോറിറ്റി നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Latest