Connect with us

International

ചൈനയില്‍ കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക ജയിലില്‍ അത്യാസന്ന നിലയിലെന്ന് കുടുംബം

ഇപ്പോള്‍ ഷാങിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് ട്വീറ്റ് ചെയ്തിരിക്കുകയാണ് സഹോദരന്‍.

Published

|

Last Updated

ബീജിങ്| ചൈനയില്‍ കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക ജയിലില്‍ അത്യാസന്ന നിലയിലാണെന്ന് കുടുംബാംഗങ്ങള്‍. ജയിലില്‍ നിരാഹാരം കിടക്കുകയാണ് മാധ്യമപ്രവര്‍ത്തക ഷാങ് ഷാന്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ വുഹാനിലെത്തിയ ഷാങ് നഗരത്തിലെ കൊവിഡ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് 2020 മേയില്‍ ഇവരെ ചൈനീസ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മനപ്പൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇപ്പോള്‍ ഷാങിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് ട്വീറ്റ് ചെയ്തിരിക്കുകയാണ് സഹോദരന്‍.

ഈ തണുപ്പുകാലം മറികടക്കാന്‍ ഷാങിന് സാധിക്കില്ലെന്നാണ് സഹോദരന്‍ പറയുന്നത്. എന്നാല്‍, മാധ്യമപ്രവര്‍ത്തക നിരാഹാര സമരത്തിലാണെന്നും അവരെ കുറിച്ച് നിലവില്‍ വിവരങ്ങളൊന്നും ലഭ്യമല്ലെന്നുമായിരുന്നു എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തത്. ആംനസ്റ്റി ഇന്റര്‍നാഷണലും മാധ്യമ പ്രവര്‍ത്തകയെ വിട്ടയക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest