Connect with us

DAM OPEN

നെയ്യാർ ഡാം തുറന്നു; കാഞ്ഞിരപ്പുഴ അണക്കെട്ട് ഇന്ന് തുറക്കും

സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് മലയോര പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നതായി ജില്ലാ കലക്ടർ അറിയിച്ചു. നിലവിൽ അഞ്ച് സെ മീ വീതമാണ് ഉയർത്തിയത്. ആദ്യം 2.5 സെ മീ ആയിരുന്നു ഉയർത്തിയത്. അടുത്ത മൂന്ന് ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യത ഉള്ളതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ഒരു മണിക്കൂറായി കനത്ത മഴ പെയ്യുന്നതിനാലും മുൻകരുതൽ എന്ന നിലയിൽ രാത്രി 7:30ന് നാല് ഷട്ടറുകളും 2.5 സെ മീ കൂടി ഉയർത്തുകയായിരുന്നു. ഇതോടെ ആകെ 20 സെ മീ ഉയർത്തി. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു.

പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിൻ്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ ഇന്ന് ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഉള്ളതിനാൽ മലയോരമേഖലയായ കാഞ്ഞിരപ്പുഴ ഡാമിലേക്ക് ജലപ്രവാഹം ഉണ്ടാകാനുളള സാധ്യത മുൻനിർത്തിയാണ് ആഗസ്റ്റ് ഒന്നിന് രാവിലെ 11ന് ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം ഉയർത്തുക. പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 93.70 മീറ്ററാണ്. പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്.

തൃശൂരിൽ പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഘട്ടംഘട്ടമായി സ്പിൽവേ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്കൊഴുക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ ഇരുകരയിലുമുള്ളവർ ജാഗ്രത പാലിക്കണം. ചാലക്കുടി പുഴയിൽ 1.44 മീറ്ററാണ് നിലവിലെ ജലനിരപ്പ്. വാണിംഗ് ലെവൽ 7.10 മീറ്ററാണ്.

Latest