Connect with us

Kozhikode

ഖുർആൻ പഠിക്കാൻ പുതിയ രീതികൾ; തർതീൽ അപേക്ഷ ക്ഷണിച്ചു

അന്തർദേശീയ നിലവാരത്തിൽ മെയ് ആദ്യവാരം ക്ലാസുകൾ ആരംഭിക്കുന്ന കോഴ്സിലേക്ക് ആറാം ക്ലാസിലേക്കാണ് അഡ്മിഷൻ നൽകുന്നത്.

Published

|

Last Updated

കോഴിക്കോട് | മലപ്പുറം ജില്ലയിലെ ചേലേമ്പ്രയിൽ പ്രവർത്തനമാരംഭിച്ച തർതീൽ ഖുർആൻ അക്കാദമിയിലെ ഹിഫ് ളുൽ ഖുർആൻ കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഖുർആൻ കാണാതെ പഠിക്കാൻ പുതിയ രീതികൾ അവതരിപ്പിച്ചാണ് തർതീൽ അക്കാദമി ശ്രദ്ധേയമാകുന്നത്.

അന്തർദേശീയ നിലവാരത്തിൽ മെയ് ആദ്യവാരം ക്ലാസുകൾ ആരംഭിക്കുന്ന കോഴ്സിലേക്ക് ആറാം ക്ലാസിലേക്കാണ് അഡ്മിഷൻ നൽകുന്നത്. അത്യാധുനിക റെസിഡൻഷ്യൽ സംവിധാനത്തോടെയുള്ള സൗജന്യ പഠനമാണ് തർതീൽ ഒരുക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾക്കായി സ്വിമ്മിങ് പൂൾ, സ്പോർട്സ് കോർട്ട് ഉൾപ്പെടെ നിരവധി സംവിധാനങ്ങളും സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്ന 200 വിദ്യാർഥികൾക്ക് രണ്ട് മാസക്കാലം ഓൺലൈൻ പരിശീലനം നൽകും. മാർച്ച് അവസാന വാരം ഓൺലൈൻ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കുന്ന 80 വിദ്യാർഥികൾക്ക് ഏപ്രിലിൽ നടക്കുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കാം. ഈ ടെസ്റ്റിൽ വിജയിക്കുന്ന 40 പേർക്കാണ് പ്രവേശനം. ഖുർആൻ പഠിക്കാൻ മക്കയിലെ ലിസണിങ് മെത്തേഡ്, മൊറോക്കോയിലെ റൈറ്റിങ് മെത്തേഡ്, ഇന്ത്യയിലെ റീഡിംഗ് മെത്തേഡ് എന്നിവ സമന്വയിപ്പിച്ച് ശാസ്ത്രീയമായി തയ്യാറാക്കിയ സിലബസാണ് തർതീൽ അക്കാദമിയിൽ ഒരുക്കിയിരിക്കുന്നത്.

മികച്ച പരിശീലനം ലഭിച്ച പ്രതിഭകളുടെ നേതൃത്വത്തിൽ ആധുനിക സാങ്കേതിക വിദ്യയുടെ പിന്തുണയോടെ ഖുർആൻ പഠിക്കാനുള്ള സൗകര്യങ്ങളും കോളേജിലുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15.

ഓൺലൈൻ വഴി അപേക്ഷിക്കാൻ www.thartheel.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 94466780747, 9526727373 എന്നീ നമ്പറുകളിൽ വിളിക്കാം.

Latest