Connect with us

Uae

കുട്ടികളുടെ സുരക്ഷക്കായി യു എ ഇയിൽ പുതിയ നിയമം

ടിക് ടോക്, സ്നാപ്ചാറ്റ് ആപ്പുകൾക്ക് കർശന നിയന്ത്രണം

Published

|

Last Updated

അബൂദബി| യു എ ഇയിലെ കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ ഫെഡറൽ നിയമം നിലവിൽ വന്നു. ടിക് ടോക്, ട്വിച്ച്, സ്നാപ്ചാറ്റ് തുടങ്ങിയ ആഗോള സോഷ്യൽ മീഡിയ ആപ്പുകൾക്കും ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്കും ഇനി മുതൽ യു എ ഇയിൽ പ്രവർത്തിക്കാൻ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരും. കുട്ടികളെ ഓൺലൈൻ ചതിക്കുഴികളിൽ നിന്നും അനുചിതമായ ഉള്ളടക്കങ്ങളിൽ നിന്നും സംരക്ഷിക്കുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം.

പ്രായം കുറഞ്ഞ കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ കർശനമായ പ്രായപരിധി പരിശോധന സംവിധാനങ്ങൾ കമ്പനികൾ ഏർപ്പെടുത്തണം. കുട്ടികൾക്ക് ഹാനികരമായതോ അക്രമം പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ തടയാൻ ആപ്പുകൾക്ക് ബാധ്യതയുണ്ട്. അല്ലാത്തപക്ഷം ഈ ആപ്പുകൾക്ക് യു എ ഇയിൽ നിരോധനം ഏർപ്പെടുത്തും. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ രക്ഷിതാക്കൾക്ക് കൂടുതൽ അധികാരം നൽകുന്ന സംവിധാനങ്ങൾ ആപ്പുകൾ നൽകണം. നിയമം ലംഘിക്കുന്ന പ്ലാറ്റ്ഫോമുകൾക്ക് ദശലക്ഷക്കണക്കിന് ദിർഹം പിഴ ചുമത്താൻ പുതിയ നിയമം അധികാരം നൽകുന്നു.

കുട്ടികളുടെ മാനസികാരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന സൈബർ ബുള്ളിയിംഗ്, ഓൺലൈൻ ചൂഷണം എന്നിവക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

 

 

 

Latest