Connect with us

International

നെറ്റ് വർക്ക് തകരാർ: അമേരിക്കൻ വിമാനകമ്പനി അലാസ്ക എയർലൈൻസ് എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു

അലാസ്ക എയർ ഗ്രൂപ്പിന്റെ  238 ബോയിംഗ് 737 വിമാനങ്ങളുടെയും 87 എംബ്രെയർ 175 വിമാനങ്ങളുടെയും പ്രവർത്തനമാണ് താത്കാലികമായി  നിർത്തിവെച്ചത്.

Published

|

Last Updated

വാഷിംങ്ടൺ|നെറ്റ് വർക്ക് തകരാറിനെ തുടർന്ന് അമേരിക്കൻ വിമാന കമ്പനിയായ അലാസ്ക എയർലൈൻസ് എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെച്ചതായി വിമാന കമ്പനി അറിയിച്ചു. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അലാസ്ക എയർലൈൻസിന് തകരാറ് അനുഭവപ്പെട്ടത്. ഇത്  ഞങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചു. അലാസ്ക  വിമാനങ്ങൾക്ക് താൽക്കാലികമായി സിസ്റ്റം-വൈഡ് ഗ്രൗണ്ട് സ്റ്റോപ്പ് ഞങ്ങൾ അഭ്യർത്ഥിച്ചതായി വാർത്താ മാധ്യമങ്ങൾക്ക്  അയച്ച ഇമെയിൽ പ്രസ്താവനയിൽ കമ്പനി വ്യക്തമാക്കി. ഇതോടെ അലാസ്ക എയർ ഗ്രൂപ്പിന്റെ  238 ബോയിംഗ് 737 വിമാനങ്ങളുടെയും 87 എംബ്രെയർ 175 വിമാനങ്ങളുടെയും പ്രവർത്തനമാണ് താത്കാലികമായി  നിർത്തിവെച്ചത്.
കഴിഞ്ഞ ജൂൺ മാസത്തിലും അലാസ്ക എയർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹവായിയൻ എയർലൈൻസ് അവരുടെ ചില ഐടി സംവിധാനങ്ങൾ ഒരു ഹാക്ക് മൂലം തകരാറിലായിരുന്നു. ഞങ്ങൾക്കുണ്ടായ  അസൗകര്യത്തിൽ യാത്രക്കാരോട്  ഞങ്ങൾ ക്ഷമ ചോദിക്കുന്നു, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ്  വിമാനത്തിന്റെ സ്റ്റാറ്റസ്  പരിശോധിക്കണമെന്നും കമ്പനി അധികൃതർ പറഞ്ഞു. യാത്രക്കാരുടെ എണ്ണത്തിൽ വടക്കേ അമേരിക്കയിലെ അഞ്ചാമത്തെ ഏറ്റവും വലിയ വിമാന കമ്പനിയാണിത്.

Latest