Connect with us

International

ട്രംപിന് സമാധാനത്തിനുള്ള നോബേലിന് നെതന്യാഹുവിൻ്റെ നാമനിര്‍ദേശം

ഗസ്സക്കാരെ സ്വന്തം നാട്ടില്‍ നിന്ന് പുറത്താക്കാന്‍ ഇരുവരും ചര്‍ച്ച നടത്തി

Published

|

Last Updated

വാഷിംഗ്ടണ്‍ | സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നാമനിര്‍ദേശം ചെയ്ത് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. വൈറ്റ് ഹൗസില്‍ തിങ്കളാഴ്ച രാത്രി നടന്ന അത്താഴവിരുന്നിനിടെ നെതന്യാഹു നൊബേല്‍ സമ്മാനക്കമ്മിറ്റിക്ക് അയച്ച നാമനിര്‍ദേശ കത്തിന്റെ പകര്‍പ്പ് ട്രംപിന് കൈമാറി.

‘ട്രംപ് ഓരോ രാജ്യത്തും ഓരോ പ്രദേശത്തുമായി സമാധാനം കെട്ടിപ്പടുക്കുകയാണ്. ഗസ്സയിലെ ഇസ്‌റാഈലും ഹമാസും തമ്മിലുള്ള യുദ്ധം ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് അര്‍ഹമായ ഒന്നാണിത്, മിസ്റ്റര്‍ പ്രസിഡന്റ്, ഞാന്‍ നോബല്‍ സമ്മാന കമ്മിറ്റിക്ക് അയച്ച കത്ത് നിങ്ങള്‍ക്ക് മുന്നില്‍ കാണിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ അതിന് അര്‍ഹനാണ്’. നെതന്യാഹു ട്രംപിന് കത്തിന്റെ പകര്‍പ്പ് നല്‍കി പറഞ്ഞു.

നോബേലിന് നാമനിര്‍ദേശം ചെയ്ത നെതന്യാഹുവിന് ട്രംപ് നന്ദി പറഞ്ഞു.’വളരെ നന്ദി ..എനിക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു’. വളരെ അര്‍ഥപൂര്‍ണമായ നടപടിയാണ് താങ്കളുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ട്രംപ് പറഞ്ഞു. ഞാന്‍ യുദ്ധങ്ങള്‍ നിര്‍ത്തുകയാണ്. ആളുകള്‍ കൊല്ലപ്പെടുന്നത് കാണുന്നതിനെ ഞാന്‍ വെറുക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

ഗസ്സക്കാരെ സ്വന്തം നാട്ടില്‍ നിന്ന് പുറത്താക്കാന്‍ ഇരുവരും ചര്‍ച്ച നടത്തി. ഇവരെ സ്വീകരിക്കാന്‍ തയ്യാറായ രാജ്യങ്ങള്‍ കണ്ടെത്തുന്നതിന് അടുത്തെത്തിയതായി ട്രംപ് നെതന്യാഹുവിനെ അറിയിച്ചു.

---- facebook comment plugin here -----

Latest