Connect with us

National

നെഹ്‌റുവും വാജ്‌പേയിയും ഇന്ത്യന്‍ ജനാധിപത്യത്തിലെ മാതൃകകള്‍: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

നെഹ്‌റുവിനെ പുകഴ്ത്തിയുള്ള പരാമര്‍ശങ്ങളും സഭാ സമ്മേളനം തടസ്സപ്പെടുന്നതില്‍ ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ ആത്മപരിശോധന നടത്തണമെന്ന നിരീക്ഷണവും ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവും എ.ബി വാജ്‌പേയിയുമാണ് ഇന്ത്യന്‍ ജനാധിപത്യത്തിലെ മാതൃകകളെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഇരുവരും ഔന്നിത്യമുള്ള നേതാക്കളാണെന്നും വാജ്‌പേയിയുടെ പാരമ്പര്യം പ്രചോദനം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റു ജനാധിപത്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. നെഹ്‌റു വാജ്‌പേയിയെ ബഹുമാനിച്ചിരുന്നു. കോണ്‍ഗ്രസ് ശക്തമായ പ്രതിപക്ഷപ്പാര്‍ട്ടിയായി ഉയര്‍ന്നുവരണം. പാര്‍ലമെന്റ് തടസപ്പെടുന്നതില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും ഗഡ്കരി പറഞ്ഞു.

ഇന്ന് പ്രതിപക്ഷത്തിരിക്കുന്നവര്‍ നാളെ അധികാരത്തിലെത്താന്‍ സാധ്യതയുള്ളവരാണ്. ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ റോള്‍ മാറിക്കൊണ്ടിരിക്കുമെന്നും ഡല്‍ഹിയിലെ ഒരു പൊതു പരിപാടിക്കിടെ നിതിന്‍ ഗഡ്കരി പറഞ്ഞു.