Education
നീറ്റ് യു ജി പരീക്ഷ ഇന്ന്
ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെയാണ് പരീക്ഷ. 500 നഗരങ്ങളിലായുള്ള 5,453 കേന്ദ്രങ്ങളില്‍ 22.7 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും.

ന്യൂഡല്‍ഹി | മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് യു ജി (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ ഗ്രാജ്വേറ്റ്) പരീക്ഷ ഇന്ന്. ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെയാണ് പരീക്ഷ. 500 നഗരങ്ങളിലായുള്ള 5,453 കേന്ദ്രങ്ങളില്‍ 22.7 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും.
സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍ സംവിധാനിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
എല്ലാ കേന്ദ്രങ്ങളിലും മോക്ഡ്രില്ലുകള്‍ നടത്തിയതായും സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായും അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----