Connect with us

Career Education

നീറ്റ് പരീക്ഷ: ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഡ്രസ് കോഡ് പാലിക്കണം. അയഞ്ഞ വസ്ത്രങ്ങള്‍, നീണ്ട കൈയുള്ള വസ്ത്രങ്ങള്‍, വലിയ ബട്ടണ്‍ എന്നിവ അനുവദനീയമല്ല. ഷൂസ് ധരിക്കാന്‍ പാടില്ല. കനം കുറഞ്ഞ ചെരിപ്പ് ധരിക്കാം.

Published

|

Last Updated

തിരുവനന്തപുരം| രാജ്യത്തെ 16 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇന്ന് നീറ്റ് പരീക്ഷയെഴുതുകയാണ്. 202 നഗരങ്ങളിലായി കര്‍ശന സുരക്ഷയിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് പരീക്ഷ.

പരീക്ഷാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. പരീക്ഷയ്ക്ക് പോകുന്നവര്‍ പാലിക്കേണ്ട കാര്യങ്ങള്‍ അഡ്മിറ്റ് കാര്‍ഡിന്റെ മൂന്നും നാലും പുറങ്ങളിലുണ്ട്. ഇത് കൃത്യമായി പാലിക്കേണ്ടതാണ്.
2. അഡ്മിറ്റ് കാര്‍ഡിന്റെ ആദ്യപേജില്‍ വിവരങ്ങള്‍ കൃത്യമായി എഴുതണം. അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്ത ഫോട്ടോ ഇവിടെ ഒട്ടിക്കണം.
3. കൊവിഡ് സംബന്ധിച്ച സത്യവാങ്മൂലത്തിന് താഴെ രക്ഷിതാവ് ഒപ്പിടണം.
4. വിദ്യാര്‍ത്ഥി ഒപ്പിടേണ്ടതും ഇടത് തള്ളവിരലടയാളം പതിക്കേണ്ടതും പരീക്ഷാകേന്ദ്രത്തിലെ ഇന്‍വിജിലേറ്ററുടെ അടുത്ത് നിന്നാണ്.
5. രണ്ടാം പേജില്‍ വെള്ള പശ്ചാത്തലമുള്ള പോസ്റ്റ് കാര്‍ഡ് സൈസ് കളര്‍ ഫോട്ടോ ഒട്ടിക്കുക. വിദ്യാര്‍ത്ഥി ഈ ഫോട്ടായുടെ ഇടതുഭാഗത്തും ഇന്‍വിജിലേറ്റര്‍ വലതുഭാഗത്തും ഒപ്പിടണം.
6. റഫ് വര്‍ക്ക് ചെയ്യാന്‍ ടെസ്റ്റ് ബുക്ലെറ്റില്‍ സ്ഥലമുണ്ട്. പരീക്ഷ കഴിഞ്ഞാല്‍ അഡ്മിറ്റ് കാര്‍ഡ് ഇന്‍വിജിലേറ്ററെ ഏല്‍പിക്കണം.
7. അഡ്മിറ്റ് കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമായും കൊണ്ടുപോകാന്‍ മറക്കരുത്.
8. അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്ത ഫോട്ടോയുടെ കോപ്പി, സുതാര്യമായ വാട്ടര്‍ബോട്ടില്‍, സാനിറ്റൈസര്‍ എന്നിവ കരുതണം.
9. ഡ്രസ് കോഡ് പാലിക്കണം.അയഞ്ഞ വസ്ത്രങ്ങള്‍, നീണ്ട കൈയുള്ള വസ്ത്രങ്ങള്‍, വലിയ ബട്ടണ്‍ എന്നിവ അനുവദനീയമല്ല. ഷൂസ് ധരിക്കാന്‍ പാടില്ല. കനം കുറഞ്ഞ ചെരിപ്പ് ധരിക്കാം.
10. മതാചാരപ്രകാരമുള്ള ശിരോവസ്ത്രം ധരിക്കുന്നവര്‍ പരിശോധനയ്ക്ക് 11.15 ന് പരീക്ഷാകേന്ദ്രത്തില്‍ എത്തണം.
11. മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത്, ജ്യോമെട്രി ബോക്‌സ്, ഹാന്‍ഡ് ബാഗ്, ബ്രേസ്ലറ്റ്, വാലറ്റ് എന്നിവ പരീക്ഷാഹാളില്‍ കയറ്റാന്‍ അനുവദിക്കില്ല.
12. ഹാളില്‍ കയറുന്നതിന് മുന്‍പ് പുതിയ എന്‍95 മാസ്‌ക് ലഭിക്കും. ടെസ്റ്റ് ബുക്ലെറ്റ്, അറ്റന്‍ഡന്‍സ് ഷീറ്റ്, ഒ എംആര്‍ ഷീറ്റ് എന്നിവയില്‍ എഴുതാനും അടയാളപ്പെടുത്താനും കറുപ്പ് ബോള്‍പേന ഇന്‍വിജിലേറ്റര്‍ നല്‍കും. അറ്റന്‍ഡന്‍സ് ഷീറ്റില്‍ പേരിന് നേരെ ഒപ്പ്, സമയം, അമ്മയുടെ പേര്, ഫോട്ടോ എന്നിവ പതിച്ച് കൊടുക്കണം.
13. ടെസ്റ്റ് ബുക്ലെറ്റ് 1.50 ന് ലഭിക്കും.

 

Latest