Connect with us

National

നീറ്റ് പരീക്ഷാ ക്രമക്കേട് ; ഗുജറാത്തിൽ അഞ്ച് പേർ അറസ്റ്റിൽ

പ്രതികളിൽ നിന്ന് 2.3 കോടി രൂപയുടെ ചെക്ക് കണ്ടെത്തിയതായി പഞ്ച്മഹൽ പോലീസ് സൂപ്രണ്ട് പറഞ്ഞു

Published

|

Last Updated

അഹമ്മദാബാദ് | മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ അഞ്ച് പേർ അറസ്റ്റിൽ. പഞ്ച്മഹൽ ജില്ലയിലെ ഗോധ്രയിലെ പരീക്ഷാ സെന്ററിൽ നടന്ന ക്രമക്കേടിനെ തുടർന്നാണ് അറസ്റ്റ്. ഉത്തരമറിയാത്ത ചോദ്യങ്ങൾ വിദ്യാർഥികൾ എഴുതാതെ പിന്നീട് അധ്യാപകർ ശരിയായി പൂരിപ്പിക്കുകയാണ് ചെയ്തത്.

ഇത്തരത്തിൽ ക്രമക്കേട് നടത്തുന്നതിന് ഒരോ വിദ്യാർഥിയിൽ നിന്നും പത്ത് ലക്ഷം രൂപ വീതമാണ് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.

പ്രതികളിൽ നിന്ന് 2.3 കോടി രൂപയുടെ ചെക്ക് കണ്ടെത്തിയതായി പഞ്ച്മഹൽ പോലീസ് സൂപ്രണ്ട് പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. നീറ്റ് സെന്ററായിരുന്ന ജയ് ജലറാം സ്‌കൂളിൽ ക്രമക്കേട് നടക്കുന്നതായി ജില്ലാ കലക്ടർക്ക് നേരത്തേ വിവരം ലഭിച്ചിരുന്നു.

വഡോദര കേന്ദ്രമായി അധ്യാപകർ നടത്തുന്ന പരിശീലന കേന്ദ്രം വഴിയാണ് ക്രമക്കേട് നടത്തിയത്.
സ്‌കൂളിലെ അധ്യാപകനും നീറ്റ് സെന്റർ ഡെപ്യൂട്ടി സൂപ്രണ്ടുമായ തുഷാർ ഭട്ട്, പ്രിൻസിപ്പൽ പുരുഷോത്തം ശർമ, എമിഗ്രേഷൻ ഏജൻസി ഉടമായ പരശുറാം റോയ്, വിദ്യാഭ്യാസ ഉപദേശകനായ വിഭോർ ആനന്ദ്, ഇടനിലക്കാരനായ ആരിഫ് വോറ എന്നിവരാണ് അറസ്റ്റിലായത്.

Latest