Connect with us

Kerala

നടന്‍ ടിനി ടോമിനെതിരെ പരാതിയുമായി നീനാ കുറുപ്പ്

കുടുംബ സംഗമത്തിന്റെ തലേന്ന് ടിനി ടോം വളരെ മോശമായി പെരുമാറി.

Published

|

Last Updated

കൊച്ചി| നടന്‍ ടിനി ടോമിനെതിരെ അമ്മ സംഘടനക്ക് പരാതി നല്‍കി നടി നീന കുറിപ്പ്.
ടിനി ടോം പരസ്യമായി അശ്ലീലം പറയുകയും അസഭ്യവാക്കുകള്‍ വിളിച്ചുവെന്നുമാണ് പരാതി.

ടിനി ടോം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുന്ന ആളാണെന്ന് നീനാ കുറുപ്പ് പറഞ്ഞു. അന്‍സിബയോടും കുക്കു പരമേശ്വരനോടും ടിനി മോശമായി പെരുമാറിയിട്ടുണ്ടെന്നും എതിര്‍ത്താല്‍ ഭീഷണിപ്പെടുത്തുന്നതാണ് അയാളുടെ രീതിയെന്നും നീന കുറിപ്പ് പറഞ്ഞു. ടിനി ടോമിനെ എതിര്‍ത്ത് ആരും ഒന്നും പറയാന്‍ പാടില്ല. എതിര്‍ത്ത് സംസാരിച്ചാല്‍ അയാള്‍ വയലന്റാകും.

കുടുംബ സംഗമത്തിന്റെ തലേന്ന് ടിനി ടോം വളരെ മോശമായി പെരുമാറി. ടിനി ടോം എന്നോട് മോശമായി പെരുമാറുന്നത് കണ്ടു എന്ന് ലക്ഷ്മിപ്രിയ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ലക്ഷ്മിപ്രിയ സമ്മതിക്കുന്നതിന്റെ ഓഡിയോ എന്റെ കൈവശമുണ്ട്. അവര്‍ അനുവദിച്ചാല്‍ അത് പുറത്തുവിടും നീനാ കുറുപ്പ് പറഞ്ഞു.

അന്‍സിബയുടെ ഡിഎന്‍എ ശരിയല്ല എന്നൊക്കെയാണ് ടിനി ടോം പറഞ്ഞത്. അപ്പോള്‍ തന്നെ അന്‍സിബയെ വിളിച്ച് കേള്‍പ്പിച്ചിരുന്നു അത്. അന്‍സിബയ്ക്കെതിരെ അപവാദം പ്രചരിപ്പിച്ചതിന് ഞാന്‍ സാക്ഷിയാണ് നീന കുറിപ്പ് പറഞ്ഞു.

Content Highlights:
Actress Neena Kurup has filed a formal complaint with the AMMA association against actor Tini Tom for using public profanity and abusive language. She alleged that Tini Tom behaves in a manner that insults womanhood and becomes violent when anyone opposes him. Neena Kurup also claimed that he targeted other actresses like Ansiba and Kukku Parameswaran, adding that she possesses audio evidence from actress Lakshmi Priya to support her claims.

Latest