Connect with us

Kuwait

കുവൈത്തില്‍ 30000 ത്തോളം ചെറുകിട ഇടത്തരം വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ ഒരുങ്ങുന്നു

കഴിഞ്ഞരണ്ടു മാസത്തിനകം ഇത്തരത്തില്‍ അപേക്ഷ ലഭിച്ച 600ല്‍ അധികം അപേക്ഷകള്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അംഗീകാരത്തെ തുടര്‍ന്ന് ലൈസന്‍സ് കള്‍ റദ്ദ് ചെയ്തിട്ടുണ്ട്

Published

|

Last Updated

കുവൈത്ത് സിറ്റി |  കുവൈത്തില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 3000 ത്തോളം ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ അടച്ച് പൂട്ടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ഈ വര്‍ഷം ആദ്യം മുതല്‍ ഇത്തരം മൂവായിരത്തിലധികം സ്ഥാപനങ്ങളാണ് ലൈസന്‍സുകള്‍ റദ്ദ് ചെയ്യുവാന്‍ വേണ്ടി വാണിജ്യ വ്യവസായ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്.കഴിഞ്ഞരണ്ടു മാസത്തിനകം ഇത്തരത്തില്‍ അപേക്ഷ ലഭിച്ച 600ല്‍ അധികം അപേക്ഷകള്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അംഗീകാരത്തെ തുടര്‍ന്ന് ലൈസന്‍സ് കള്‍ റദ്ദ് ചെയ്തിട്ടുണ്ട്.

സ്ത്രീകളുടെ സലൂണുകള്‍, തയ്യല്‍ കടകള്‍, കുട്ടികളുടെ വസ്ത്രശാലകള്‍, ജനറല്‍ ട്രേഡിങ് കമ്പനി കള്‍, കെട്ടിട കരാറുകാര്‍, മൊത്ത, ചില്ലറ, വ്യാപരം, ഡെലിവെറി സേവനങ്ങള്‍, തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ലൈസന്‍സുകള്‍ റദ്ദാക്കാന്‍ വേണ്ടി അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുന്നതില്‍ അധികവും. ദൈനംദിന കച്ചവടത്തിലെ ഗണ്യമായ കുറവ്,വിപണിയിലെ കടുത്ത മത്സരം, സര്‍ക്കാര്‍ പിന്തുണയുടെ അഭാവം, അമിതമായ സര്‍ക്കാര്‍ ഫീസ്,പിഴത്തുകകളില്‍ ഉണ്ടായിരിക്കുന്ന വന്‍വര്‍ദ്ധനവ്, അകാരണമായ പരിശോധനകള്‍ തുടങ്ങിയ കാരണങ്ങളാണ് ചെറുകിട സ്ഥാപനങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ കൂടുതല്‍ കമ്പനികള്‍ അടുത്ത ഭാവിയില്‍തന്നെ വിപണിയില്‍ നിന്നും പിന്മാറുമെന്നാണ് അറിയുന്നത്

 

Latest