local body election 2025
തൊഴിലുറപ്പ് ജോലിക്കിടെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് നസീമ
പോരുവഴി പഞ്ചായത്ത് 15-ാം വാർഡിലെ ഇടതുമുന്നണി സ്ഥാനാർഥിയായി നസീമ ബഷീറിന്റെ സ്ഥാനാർഥിത്വം സഹപ്രവർത്തകർക്കിടയിലും ആവേശം ഉണർത്തി.
ശാസ്താംകോട്ട | രാവിലെ തൊഴിലുറപ്പ് ജോലിക്കിടയിലാണ് നസീമ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയത്. പോരുവഴി പഞ്ചായത്ത് 15-ാം വാർഡിലെ ഇടതുമുന്നണി സ്ഥാനാർഥിയായി നസീമ ബഷീറിന്റെ സ്ഥാനാർഥിത്വം സഹപ്രവർത്തകർക്കിടയിലും ആവേശം ഉണർത്തി.
നിലവിൽ 15-ാം വാർഡ് തൊഴിലുറപ്പ് മേറ്റായി പ്രവർത്തിക്കുന്ന നസീമ സി പി ഐ മയ്യത്തുംകര ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയാണ്. തൊഴിലുറപ്പ് സൈറ്റില്‍ നടന്ന സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും സ്വീകരണത്തിലും സി പി എം പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി നിഷാദ്, സി പി ഐ ശൂരനാട് മണ്ഡലം കമ്മിറ്റി അംഗം പി ജി പ്രിയൻകുമാർ, ശശിധരൻ പിള്ള, ആർ സുരാജ്, സുബിന സംസാരിച്ചു.
---- facebook comment plugin here -----





