Connect with us

Kozhikode

നാംകോസ് ഓണാഘോഷം സംഘടിപ്പിച്ചു

ചടങ്ങിൽ പത്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു

Published

|

Last Updated

കോഴിക്കോട് | നവ കേരള അഗ്രി ആൻ്റ് അലൈഡ് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (NAMCOS) നേതൃത്വത്തിൽ നാംകോസ് ഓണമേളം സംഘടിപ്പിച്ചു. കോഴിക്കോട് ഹോട്ടൽ സ്പാൻ ഇൻ്റർനാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നാംകോസ് ഉപദേഷ്ടാവും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ബിനു ജി കുറുപ്പ് ഉദ്ഘാടനം ചെയ്തു.

നാംകോസ് ഡയറക്ടർ ഷാജി നെല്ലിയോട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പത്മശ്രീ ചെറുവയൽ രാമനെ നാംകോസ് ചെയർമാൻ കെ ബി ശ്രീരാജ് ആദരിച്ചു. വൈസ് ചെയർമാൻ പി പി സുരേഷ്, മാനേജിംഗ് ഡയറക്ടർ എൻ ഫിറോസ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഷൈനി ചാർളി, ജോൺ വർഗീസ്, കവി നാഥ് നമ്പ്യാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.

Content Highlights:
Nav Kerala Agri and Allied Multi State Co operative Society organized NAMCOS Onamela in Kozhikode. The event was held at Hotel Span International auditorium and inaugurated by Binu G Kurup. Chairman K B Sreeraj honored Padma Shri Cheruvayal Raman during the function.

---- facebook comment plugin here -----

Latest