Kerala
പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ്; നജീബ് കാന്തപുരം എം എൽ എ സുപ്രീം കോടതിയിലേക്ക്
പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്
		
      																					
              
              
            കോഴിക്കോട് | പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടുയർന്ന കേസിൽ നജജീബ് കാന്തപുരം എം എൽ എ സുപ്രീം കോടതിയിലേക്ക്. എൽ ഡി എഫ് സ്ഥാനാർഥി ആയിരുന്ന കെ പി എം മുസ്തഫ നൽകിയ ഹരജി തള്ളണമെന്ന് നജീബ് കാന്തപുരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേസ് നിലനിൽക്കുമെന്നാണ് കേരള ഹൈക്കോടതി വിധിച്ചിരുന്നത്. ഇതിനെതിരെയാണ് നജീബ് സുപ്രീം കോടതിയിൽ പോകുന്നത്.
സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ച വോട്ടുകൾ സംബന്ധിച്ച് തെളിവെടുപ്പിലേക്ക് പോകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ കോടതി ഒരു മാസത്തെ സമയമനുവദിച്ചിരുന്നു. ഇതുപ്രകാരമാണ് എം എൽ എയുടെ നടപടി.
ഒരു വർഷത്തിലധികം നീണ്ട നടപടിക്രമങ്ങൾക്കൊടുവിലാണ് കേസ് സുപ്രീം കോടതിയിലെത്തുന്നത്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

