Connect with us

Ongoing News

അഞ്ചാം തോല്‍വി ഏറ്റുവാങ്ങി മുംബൈ

Published

|

Last Updated

മുംബൈ | ഐ പി എലില്‍ മുംബൈ ഇന്ത്യന്‍സിന് അഞ്ചാം തോല്‍വി. പഞ്ചാബ് കിംഗ്‌സാണ് മുംബൈയെ പരാജയപ്പെടുത്തിയത്. 12 റണ്‍സിനാണ് പഞ്ചാബ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. നിശ്ചിത 20 ഓവര്‍ മുഴുവന്‍ ബാറ്റ് ചെയ്യാനായെങ്കിലും മുംബൈക്ക് 186ല്‍ എത്താനേ കഴിഞ്ഞുള്ളൂ.

50 പന്തില്‍ 70 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. മായങ്ക് അഗര്‍വാള്‍ (32ല്‍ 52), ജിതേഷ് ശര്‍മ (15ല്‍ 30) എന്നിവരും ഉജ്ജ്വലമായി ബാറ്റ് ചെയ്തു. 25 പന്തില്‍ 49 റണ്‍സ് അടിച്ചെടുത്ത ഡെവെയ്ഡ് ബ്രെവിസ്, 30ല്‍ 43 നേടിയ സൂര്യകുമാര്‍ യാദവ്, 20 പന്തില്‍ 36ല്‍ എത്തിയ തിലക് വര്‍മ എന്നിവര്‍ മുംബൈക്കു വേണ്ടി തകര്‍ത്തടിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

---- facebook comment plugin here -----

Latest