Connect with us

Ongoing News

പൊരുതിയിട്ടും ജയിക്കാനാകാതെ മുംബൈ; ഹൈദരാബാദിനോട് തോറ്റത് മൂന്ന് റണ്‍സിന്

ഹൈദരാബാദ് മുന്നോട്ടുവച്ച 194 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 190ല്‍ എത്താനേ കഴിഞ്ഞുള്ളൂ.

Published

|

Last Updated

മുംബൈ |  ഹൈദരാബാദ് ടോട്ടലിനെ മറികടക്കാന്‍ അവസാനം വരെ പൊരുതിയെങ്കിലും തോറ്റ് മുംബൈ. മൂന്ന് റണ്‍സിനാണ് തോല്‍വി വഴങ്ങിയത്. ഹൈദരാബാദ് മുന്നോട്ടുവച്ച 194 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 190ല്‍ എത്താനേ കഴിഞ്ഞുള്ളൂ. രോഹിത് ശര്‍മയും (36 പന്തില്‍ 48) ഇഷാന്‍ കിഷനും (34 പന്തില്‍ (43) നല്‍കിയ മിന്നല്‍ തുടക്കത്തിനും ടിം ഡേവിഡി(18 പന്തില്‍ 46)ന്റെ കടന്നാക്രമണവും വിഫലമായി. അഞ്ച് മത്സരങ്ങളിലെ തുടര്‍ച്ചയായ തോല്‍വിക്ക് ശേഷമാണ് ഹൈദാരാബാദ് വിജയവഴിയില്‍ തിരിച്ചെത്തിയത്. ഹൈദരാബാദിനായി ഉംറാന്‍ മാലിക് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, രാഹുല്‍ ത്രിപാഠി (44 പന്തില്‍ 76), പ്രിയം ഗാര്‍ഗ് (26 പന്തില്‍ 42), നിക്കോളാസ് പൂരാന്‍ (22 പന്തില്‍ 38) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഓപ്പണറായ അഭിഷേക് ശര്‍മയെ (ഒമ്പത്) മൂന്നാം ഓവറില്‍ നഷ്ടമായപ്പോള്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച പ്രിയം ഗാര്‍ഗ്- ത്രിപാഠി സഖ്യം ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 43 പന്തില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ ത്രിപാഠി- പൂരാന്‍ സഖ്യം 42 പന്തില്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പൂരാനും ത്രിപാഠിയും മടങ്ങിയതോടെ അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് കുറഞ്ഞു. എയ്ഡന്‍ മാര്‍ക്രം രണ്ട് റണ്‍സെടുത്ത് മടങ്ങി.