Connect with us

Ongoing News

മുംബൈക്ക് ജയിക്കാൻ വേണ്ടത് 200 റൺസ്

ഫാഫ് ഡു പ്ലേസിസിന്റെയും ഗ്ലെന്‍ മാക്‌സ് വെല്ലിന്റെയും സെഞ്ച്വറി കൂട്ടുകെട്ടാണ് ബെംഗളൂരുവിന് മികച്ച സ്‌കോര്‍ നല്‍കിയത്

Published

|

Last Updated

മുംബൈ | ആതിഥേയരായ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ 200 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ബെംഗളൂരു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് 199 റണ്‍സ് നേടിയത്.

നായകന്‍ ഫാഫ് ഡു പ്ലേസിസിന്റെയും ഗ്ലെന്‍ മാക്‌സ് വെല്ലിന്റെയും അര്‍ധശതകമാണ് ബെംഗളൂരുവിന് മികച്ച സ്‌കോര്‍ നല്‍കിയത്.

41 ബോളില്‍ 65 റണ്‍സാണ് ഡു പ്ലെസിസ് എടുത്തത്. മൂന്ന് സിക്‌സ്‌റും അഞ്ച് ഫോറും ഉള്‍പ്പെടെയാണ് 65 റണ്‍സ്. മറുവശത്ത് 33 പന്തിലാണ് ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ 68 റണ്‍സ്. നാല് സിക്‌സും എട്ട് ഫോറും അടങ്ങുന്നതാണ് മാക്‌സ് വെല്ലിന്റെ അര്‍ധ ശതകം. 18 ബോളില്‍ 30 റണ്‍സെടുത്ത് ദിനേഷ് കാര്‍ത്തികും തിളങ്ങി. ഓപണര്‍ വിരാട് കോലി നാല് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് എടുത്തത്.

മുംബൈ ബോളര്‍മാരില്‍ ജാസണ്‍ ബെഹന്‍ഡോര്‍ഫ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. കാമറൂണ്‍ ഗ്രീന്‍, ക്രിസ് ജോര്‍ദാന്‍, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.