Connect with us

Kerala

മുകേഷും രാഹുലും ചെയ്ത പ്രവൃത്തി ഒന്നാണ്, സ്ത്രീകള്‍ക്കുനേരെ ആര് അതിക്രമം നടത്തിയാലും അത് തെറ്റാണ്; കെ മുരളീധരന്‍

സ്വര്‍ണം കട്ട കള്ളന്മാര്‍ ഞങ്ങളെ മര്യാദ പഠിപ്പിക്കേണ്ട കാര്യമില്ലെന്നും മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം| പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുള്ള വീക്ഷണം മുഖപ്രസംഗത്തിനെതിരെ കെ മുരളീധരന്‍. പത്രത്തിന് അതിന്റേതായ സ്വാതന്ത്ര്യമുണ്ടെങ്കിലും പാര്‍ട്ടിയുടെ നയത്തിന് എതിരായി എഴുതരുതെന്ന് കെ മുരളീധരന്‍ പറഞ്ഞു. മുകേഷും രാഹുലും ചെയ്ത പ്രവൃത്തി ഒന്നാണ്. നിരപരാധിത്വം തെളിയിക്കുന്നത് വരെ രാഹുലിനെ കോണ്‍ഗ്രസ് തിരിച്ചെടുക്കുന്നില്ല. മുകേഷിന് എന്താണ് പ്രത്യേകത? സ്ത്രീകള്‍ക്ക് നേരെ ആര് അതിക്രമം നടത്തിയാലും അത് തെറ്റാണ്. മുകേഷായാലും രാഹുലായാലും ഒരേ നിലപാടാണെന്നും മുരളീധരന്‍ വ്യക്തമാക്കി. രാഹുലിനെതിരെ പാര്‍ട്ടി നേരത്തേ തന്നെ നടപടിയെടുത്തതാണ്. സ്വര്‍ണം കട്ട കള്ളന്മാര്‍ ഞങ്ങളെ മര്യാദ പഠിപ്പിക്കേണ്ട കാര്യമില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുലിന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ പാര്‍ട്ടി തയാറല്ല. തിരുത്തേണ്ട സ്ഥലത്ത് പാര്‍ട്ടി തിരുത്തും. നിരപരാധിത്വം തെളിയിക്കുന്നത് വരെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കില്ല. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് വീക്ഷണം മുഖപ്രസംഗത്തില്‍ പറഞ്ഞത് സിപിഐമ്മിനെയും എല്‍ഡിഎഫിനെയും ഉദ്ദേശിച്ചാണെന്നും മുരളീധരന്‍ വ്യക്തമാക്കി. ശബരിമല സ്വര്‍ണക്കൊള്ള മറച്ചുവെക്കാന്‍ രാഹുല്‍ വിഷയം ഉയര്‍ത്തിക്കാണിച്ചാല്‍ അതേ രീതിയില്‍ പ്രതിരോധിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

 

 

Latest