Connect with us

Haritha Issue

ഹരിതയെ പിന്തുണച്ച എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ സ്ഥാനത്ത് നിന്ന് നീക്കി

ഷൈജല്‍ ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് ലീഗ് കണ്ടെത്തല്‍

Published

|

Last Updated

മലപ്പുറം | ഹരിത വിവാദത്തെ തുടര്‍ന്ന് കൂടുതല്‍ പേരെ പുറത്താക്കിക്കൊണ്ട് ലീഗിന്റെ അച്ചടക്ക നടപടികള്‍ തുടരുന്നു. ഏറ്റവും ഒടുവിലായി എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്‍ര് പി പി ഷൈജലിനെ സ്ഥാനത്ത് നീക്കി. ഹരിത നേതാക്കളെ പിന്തുണച്ചതിനാണ് ഷൈജലിനെതിരെ ലീഗിന്റെ നടപടി. മുസ്ലിം ലീഗിന്റെ മറ്റ് ചുമതലകളില്‍ നിന്നെല്ലാം മാറ്റിയിട്ടുണ്ട്. ഷൈജല്‍ ഗുരുതര അച്ചടക്ക ലംഘം നടത്തിയെന്നാണ് ലീഗ് വയനാട് ജില്ലാ കമ്മിറ്റി കണ്ടെത്തിയെന്നാണ് പാര്‍ട്ടി വിശദീകരണം.

എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അശ്ലീല പരാമര്‍ശം നടത്തിയതായ പരാതിയില്‍ ഹരിതയുടെ മുന്‍ നേതാക്കള്‍ക്ക് നീതികിട്ടിയില്ലെന്ന് ഷൈജല്‍ തുറന്നടിച്ചിരുന്നു. ഹരിത നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയെടുത്ത അച്ചടക്ക നടപടി തെറ്റായിപ്പോയെന്നും ഷൈജല്‍ പറഞ്ഞിരുന്നു. അഭിപ്രായം പറയുന്നവരെ പാര്‍ട്ടി വേട്ടയാടുകയാണെന്നും ഹരിത ഭരാവഹികളുടെ പരാതി പാര്‍ട്ടി കൈകാര്യം ചെയ്ത രീതി തെറ്റായിപ്പോയെന്നും ഷൈജല്‍ പറഞ്ഞിരുന്നു.
അതിനിടെ ഹരിതയുടെ മുന്‍ഭാരവാഹികള്‍ ഇന്ന് കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തി നിലപാട് അറിയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉച്ചക്ക് 12 മണിക്ക് പ്രസ്‌ക്ലബ്ബിലാണ് വാര്‍ത്താസമ്മേളനം. സ്ഥാനത്ത് നിന്ന് നീക്കിയ ഫാത്വിമ തെഹ്‌ലിയയുടെ നേതൃത്വത്തിലാണ് മുന്‍ ഹരിത ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തുക.

 

Latest