Connect with us

Kerala

സ്‌കൂളുകളില്‍ മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാന്‍ നീക്കം

പാദപൂജ വിവാദത്തിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് സുപ്രധാന നടപടികള്‍ ആലോചിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാന്‍ നീക്കം. പാദപൂജ വിവാദത്തിന് പിന്നാലെയാണ് മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.

പ്രാര്‍ഥനാ ഗാനം പരിഷ്‌കരിക്കുന്നതും വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ട്. അക്കാദമിക കാര്യങ്ങളില്‍ മതപരമായ ഇടപെടല്‍ വര്‍ധിച്ചു വരികയാണ്. ഏതെങ്കിലും മതസ്ഥര്‍ക്ക് താല്‍പര്യം ഉള്ളതോ ഇല്ലാത്തതോ ആയ ചടങ്ങുകള്‍ സ്‌കൂളുകളില്‍ ഉള്‍പെടുത്തുന്നത് ശരിയല്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. എല്ലാ മതവിഭാഗത്തിലും പെട്ട കുട്ടികള്‍ക്ക് പറ്റുന്ന തരത്തിലുള്ള മാറ്റം ആണ് പരിഗണിക്കുന്നത്. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം എന്നാണ് ഉയര്‍ന്ന ചോദ്യം. പാദപൂജ വിഷയത്തില്‍ സ്‌കൂള്‍ അധികൃതരെ വിമര്‍ശിച്ചും പിന്തുണച്ചും പലവിധ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. അതിനാല്‍ തന്നെ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍ നിര്‍ണായകമായിരിക്കും.

 

Latest