Connect with us

Kerala

കേരള ബി ജെ പി ഷണ്ഡീകരിക്കപ്പെട്ടോ മുതലാളി?; രാജിവ് ചന്ദ്രശേഖറിനെതിരെ സേവ് ബി ജെ പി ഫോറം രംഗത്ത്

സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ കെല്‍പ്പില്ലാത്ത പ്രസിഡന്റാണ് പാര്‍ട്ടിയെ നയിക്കുന്നതെന്ന ആക്ഷേപം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതോടെ ബി ജെ പിയില്‍ തലപൊക്കിയ ചേരിപ്പോരിന്റെ തുടര്‍ച്ചയായി സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖറിനെതിരെ സേവ് ബി ജെ പി ഫോറം രംഗത്ത്. സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ കെല്‍പ്പില്ലാത്ത പ്രസിഡന്റാണ് പാര്‍ട്ടിയെ നയിക്കുന്നതെന്ന ആക്ഷേപവുമായി സേവ് ബി ജെ പി ഫോറം എന്ന പേരില്‍ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.

പാദപൂജ വിഷയത്തില്‍ പ്രതികരണമില്ല, ഗവര്‍ണറെ എസ്എഫ്‌ഐ കൊല്ലും എന്നു പറഞ്ഞിട്ടും പ്രതികരണമല്ല. സദാനന്ദന്‍ മാസ്റ്ററെ ചെന്നിത്തല അപമാനിച്ചിട്ടും പ്രതികരണമില്ല. കേരള ബി ജെ പി ഷണ്ഡീകരിക്കപ്പെട്ടോ മുതലാളി? എന്നാണ് സേവ് ബി ജെ പി ഫോറത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലെ ചോദ്യം.

കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നത്. മുന്‍ പ്രസിഡന്റ്മാരായ വി മുരളീധരനും കെ സുരേന്ദ്രനും അനുകൂലിക്കുന്നവരെ ജനറല്‍ സെക്രട്ടറിമാരായി ഉള്‍പ്പെടുത്താതിരുന്നത് ഒരു വിഭാഗത്തിന്റെ അതൃപ്തിക്കിടയാക്കി. പി കെ കൃഷ്ണദാസ് പക്ഷത്തിന് മുന്‍തൂക്കം ലഭിച്ചുവെന്നാണ് ഉയര്‍ന്ന വിമര്‍ശനം.

സംസ്ഥാന ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ചില നേതാക്കള്‍ പരസ്യമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇന്റലെക്ച്വല്‍ സെല്ലിന്റെ സഹ കണ്‍വീനര്‍ യുവരാജ് ഗോകുലും സംസ്ഥാന സമിതി അംഗം ഉല്ലാസ് ബാബുവും തങ്ങളെ വക്താവു സ്ഥാനത്ത് നിന്ന് പുറത്താക്കിയതിലുള്ള അതൃപ്തി പരസ്യമാക്കിയിരുന്നു.

 

Latest