Connect with us

Techno

മോട്ടോ ജി04 ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു

ഫോണിന്റെ 4 ജിബി റാം 64 ജിബി സ്റ്റോറേജ് മോഡലിന് 6,999 രൂപയാണ് വില.

Published

|

Last Updated

ന്യൂഡല്‍ഹി| മോട്ടറോളയുടെ ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് ഫോണ്‍ മോട്ടോ ജി04 ഇന്ത്യയില്‍ അവതരിപ്പിച്ചു. 10,000 രൂപയില്‍ താഴെയാണ് ഈ ഫോണിന് വില വരുന്നത്. ഫെബ്രുവരി 22 മുതല്‍ മോട്ടോ ജി04ന്റെ വില്‍പന ഇന്ത്യയില്‍ ആരംഭിച്ചത്. ഒരു 4ജി ഫോണ്‍ എന്ന നിലയ്ക്കാണ് മോട്ടറോള മോട്ടോ ജി04നെ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

നിലവില്‍ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ലിപ്പ്കാര്‍ട്ടിലും മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റായ motorola.in-ഇല്‍ നിന്നും ഉപയോക്താക്കള്‍ക്ക് മോട്ടോ ജി04 വാങ്ങാന്‍ സാധിക്കും. ഫോണിന്റെ 4 ജിബി റാം 64 ജിബി സ്റ്റോറേജ് മോഡലിന് 6,999 രൂപയാണ് വില. ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 7,999 രൂപയാണ് വില.

Mali-G57 MP1 GPU-മായി ജോഡിയാക്കിയ Unisoc T606 ചിപ്സെറ്റാണ് മോട്ടോ ജി04 സ്മാര്‍ട്ട്‌ഫോമിന്റെ കരുത്ത്. 15W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്ററി, 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി സ്‌ക്രീന്‍ എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. വാട്ടര്‍ റിപ്പല്ലന്റ് ഡിസൈനും സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറും എടുത്തുപറയേണ്ട പ്രത്യേകതയാണ്. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 14 ഔട്ട് ഓഫ് ബോക്സില്‍ ആണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

90 Hz പുതുക്കല്‍ നിരക്കും സ്‌ക്രീന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡോള്‍ബി അറ്റ്മോസ് പിന്തുണയുള്ള ഒരു സ്പീക്കറാണ് മോട്ടോ ജി04ന്റെ മറ്റൊരു സവിശേഷത. ഫോണില്‍ എഫ്/2.2 അപ്പേര്‍ച്ചറും പിഡിഎഎഫും ഉള്ള 16 എംപി കാമറ പിന്‍വശത്തായി കാണാന്‍ സാധിക്കുന്നതാണ്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി എഫ്/2.2 അപ്പേര്‍ച്ചറുള്ള 5 എംപി ഫ്രണ്ട് കാമറയും ഫോണില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സാറ്റിന്‍ ബ്ലൂ, സണ്‍റൈസ് ഓറഞ്ച്, സീ ഗ്രീന്‍, കോണ്‍കോര്‍ഡ് ബ്ലാക്ക് എന്നിങ്ങനെ നാല് വ്യത്യസ്ഥ നിറങ്ങളിലാണ് ഈ ഫോണ്‍ ലഭ്യമാകുന്നത്. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ റെഡ്മി എ 3, ലാവ യുവ 3, ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 8 എന്നിവ ആയിരിക്കും ഈ ഫോണിന്റെ പ്രധാന എതിരാളികള്‍.

 

 

 

Latest