Connect with us

Kerala

മൂവന്തിക്ക് മുറ്റത്തുനിന്നു കുഞ്ഞിനു ചോറൂട്ടവെ പാമ്പുകടിച്ചു; അമ്മ മരിച്ചു

മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്ന(28)യാണ് മരിച്ചത്

Published

|

Last Updated

തൃശ്ശൂര്‍ | വീട്ടുമുറ്റത്തുനിന്ന് കുഞ്ഞിനു ചോറുകൊടുക്കെ പാമ്പുകടിയേറ്റ യുവതി മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്ന(28)യാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടു മുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് കൊടുക്കുന്നതിനിടെയാണ് ഹെന്നയുടെ കാലില്‍ പാമ്പ് കടിച്ചത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹെന്നയുടെ ജീവന്‍ രക്ഷിക്കാനായില്ല.

സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.

 

Latest