Connect with us

Health

തൈറോയ്ഡ് സാധ്യത കുറയ്ക്കും ഈ അഞ്ച് പഴങ്ങൾ!

തൈറോയ്ഡിന് സ്വയം മരുന്നായി പഴങ്ങൾ ധാരാളം ഉപയോഗിക്കുന്നതിന് പകരം ആവശ്യമായ അളവിൽ മാത്രം ഉപയോഗിക്കുക.

Published

|

Last Updated

തൈറോയ്ഡ്  സാധ്യത കുറയ്ക്കുന്ന പോഷകങ്ങൾ അടങ്ങിയ ചില പഴങ്ങള്‍ നമുക്കിടയിലുണ്ട്. തൈറോയ്ഡ് സാധ്യതയെക്കുറക്കുന്ന ആ അഞ്ചു പ്രധാനപ്പെട്ട പഴങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ബെറികൾ

തൈറോയ്ഡ് പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ആന്റി ഓക്സിഡന്റുകളാൽ സംബന്ധമാണ് ബ്ലൂബെറി, സ്ട്രോബറി,റാസ്ബറി എന്നിവ. അതുകൊണ്ടുതന്നെ ഇവ കഴിക്കുന്നത് തൈറോയ്ഡിനെ വരുതിയിലാക്കാൻ നല്ലതാണ്.

ആപ്പിൾ

ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും തൈറോയ്ഡ് ഹോർമോൺ സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്ന പെക്റ്റിൻ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.

ഓറഞ്ച്

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും തൈറോയ്ഡ് നിയന്ത്രണത്തിൽ പിന്തുണയ്ക്കുകയും ചെയ്യുന്ന വൈറ്റമിൻ സി ധാരാളമായി ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്.

വാഴപ്പഴം

തൈറോയ്ഡ് ഹോർമോൺ ഉൽപാദനത്തിന് ആവശ്യമായ ടൈറോസിൻ,ബി വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് വാഴപ്പഴം.

പൈനാപ്പിൾ

ഓട്ടോ ഇമ്യൂൺ തൈറോയ്ഡ് പ്രശ്നമുള്ളവർക്ക് ഇതിലെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ സഹായകരമായേക്കാം.

തൈറോയ്ഡിന് സ്വയം മരുന്നായി പഴങ്ങൾ ധാരാളം ഉപയോഗിക്കുന്നതിന് പകരം ആവശ്യമായ അളവിൽ മാത്രം ഉപയോഗിക്കുക. പ്രമേഹം പോലുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം തേടിയതിനു ശേഷം മാത്രമേ ഇവ ഉപയോഗിക്കാവൂ.

Latest