Editors Pick
എൽപിജി സിലിണ്ടർ eKYC പൂർത്തീകരിക്കാൻ ഇനി മൂന്ന് ദിവസം മാത്രം; ചെയ്തില്ലെങ്കിൽ പാചകവാതക സബ്‌സിഡി മുടങ്ങും
2026 ജൂൺ 30നകം തങ്ങളുടെ ഇ കെവൈസി നടപടികൾ പൂർത്തിയാക്കാത്ത പക്ഷം ഇൻഡെയ്ൻ ഗ്യാസ്, ഭാരത് ഗ്യാസ്, എച്ച് പി ഗ്യാസ് ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പാചകവാതക സബ്‌സിഡി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ന്യൂഡൽഹി | രാജ്യത്തെ എൽപിജി പാചകവാതക ഉപഭോക്താക്കൾ ഇ കെവൈസി (LPG Gas eKYC) പൂർത്തിയാക്കേണ്ട അവസാന തീയതി അടുത്തുവരുന്നു. 2026 ജൂൺ 30നകം തങ്ങളുടെ ഇ കെവൈസി നടപടികൾ പൂർത്തിയാക്കാത്ത പക്ഷം ഇൻഡെയ്ൻ ഗ്യാസ്, ഭാരത് ഗ്യാസ്, എച്ച് പി ഗ്യാസ് ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പാചകവാതക സബ്‌സിഡി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇനി മൂന്ന് ദിവസം മാത്രമാണ് ഈ പ്രക്രിയ പൂർത്തിയാക്കാൻ ബാക്കിയുള്ളത്.
അമേരിക്കയും ഇസ്റാഈലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് ആഗോള എണ്ണ-വാതക ഗതാഗതത്തിന്റെ 20 ശതമാനവും കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്നുണ്ടായ എൽപിജി വിതരണ ക്ഷാമം പരിഹരിക്കുന്നതിനായി സർക്കാർ നിരവധി ചട്ടങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എൽപിജിക്ക് ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷൻ നിർബന്ധമാക്കിയത്.

കഴിഞ്ഞ മാർച്ചിൽ പി എം യു വൈ ഗുണഭോക്താക്കൾക്ക് ആധാർ അധിഷ്ഠിത പരിശോധന സർക്കാർ നിർബന്ധമാക്കിയിരുന്നു. നിലവിൽ ഇ കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ നിർദേശം ബാധകമാകുകയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Also Readഎൽപിജി സിലിണ്ടർ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; ജൂൺ 30നകം ഇക്കാര്യം ചെയ്തില്ലെങ്കിൽ പാചകവാതക സബ്‌സിഡി മുടങ്ങും ഉപഭോക്താക്കൾക്ക് ഇന്ത്യൻ ഓയിൽ വൺ ആപ്പ്, ഹലോ ബി പി സി എൽ ആപ്പ്, എച്ച് പി പേ ആപ്പ് എന്നിവ വഴിയോ അതത് ഗ്യാസ് ഡിസ്ട്രിബ്യൂട്ടർമാർ വഴിയോ എൽപിജി ഡെലിവറി ജീവനക്കാർ വഴിയോ സൌജന്യമായി ഇ കെവൈസി ചെയ്യാം.
Also Readഎൽപിജി സിലിണ്ടർ eKYC എങ്ങനെ ചെയ്യാം? A STEP-BY-STEP GUIDE Content Highlights
The Ministry of Petroleum and Natural Gas has mandated all LPG consumers to complete their eKYC by June 30, 2026. Failure to do so may result in the suspension of their domestic gas subsidy. Indane, Bharat Gas, and HP Gas customers can complete this biometric verification free of charge using official mobile applications.




