Health
ഫാഡ് ഡയറ്റുകൾ അപകടകരമോ?
എപ്പോഴും വർക്ക് ഔട്ടുകളോടൊപ്പം ആരോഗ്യകരമായ ഡയറ്റ് തിരഞ്ഞെടുക്കുന്നതാണ് ആരോഗ്യകരമായി ഭാരം കുറക്കാൻ നല്ലത്.

പെട്ടെന്ന് റിസൾട്ട് കിട്ടാൻ വേണ്ടി ചെയ്യുന്ന അപകടകരമായ ഡയറ്റുകളാണ് സത്യത്തിൽ ഫാഡ് ഡയറ്റുകൾ. ഇവ പെട്ടെന്നുള്ള ഫലങ്ങൾ വാഗ്ദാനം ചെയ്യുമെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ പലപ്പോഴും ആരോഗ്യത്തിന് ദോഷം ചെയ്യും. എന്തൊക്കെയാണ് ഇവയുടെ ദോഷങ്ങൾ എന്ന് നോക്കാം.
പേശി നഷ്ടം
വേഗത്തിൽ ശരീരഭാരം കുറയുന്നത് പലപ്പോഴും കൊഴുപ്പ് നഷ്ടപ്പെടുത്തുന്നതിന് പകരം പേശികളുടെ തകർച്ചയിലേക്ക് നയിക്കുന്നു.
പോഷക കുറവുകൾ
അമിതമായ നിയന്ത്രണങ്ങൾ പലപ്പോഴും അവശ്യവിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുറയ്ക്കുകയും നിങ്ങളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കുകയും ചെയ്യും.
മന്ദഗതിയിലുള്ള മെറ്റബോളിസം
നിങ്ങളുടെ ശരീരം കുറഞ്ഞ കലോറി ഉപയോഗവുമായി പൊരുത്തപ്പെടുന്നതിനാൽ ഇത് കാലക്രമേണ ശരീരഭാരം കുറയ്ക്കുന്നത് ബുദ്ധിമുട്ടാക്കുന്നു.
നിർജലീകരണം
ഫാഡ് ഡയറ്റിലെ പല ഭക്ഷണക്രമങ്ങളും ദ്രുതഗതിയിലുള്ള ജലനഷ്ടത്തിന് കാരണമാകുന്നു. ഇത് ക്ഷീണം തലവേദന തലകറക്കം എന്നിവയിലേക്ക് നയിക്കുന്നു.
ദഹന പ്രശ്നങ്ങൾ
കുറഞ്ഞ കാർബ് അല്ലെങ്കിൽ ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം, വയറു വേദന, മലബന്ധം, അല്ലെങ്കിൽ വയറിളക്കം എന്നിവക്ക് കാരണമാകും.
മൂഡ് ചാഞ്ചാട്ടം
കുറഞ്ഞ കലോറി ഉപഭോഗം തലച്ചോറിന്റെ രസതന്ത്രത്തെ ബാധിക്കുകയും ആസ്വസ്ഥയും ഉൽക്കണ്ഠയും ഉണ്ടാക്കുകയും ചെയ്യുന്നു.
ഹൃദയരോഗ്യം
ചില ഉയർന്ന കൊഴുപ്പ് അല്ലെങ്കിൽ ഉയർന്ന പ്രോടീൻ ഭക്ഷണക്രമങ്ങൾ, കൊളെസ്ട്രോൾ, ഹൃദ്രോഗ സാധ്യത എന്നിവ വർധിപ്പിക്കും.
ഇരട്ടി ശരീര ഭാരം
മിക്ക ഫാഡ് ഡയറ്റുകളും നിർത്തുമ്പോൾ എളുപ്പത്തിൽ ഭാരം കൂടുന്നു.
എപ്പോഴും വർക്ക് ഔട്ടുകളോടൊപ്പം ആരോഗ്യകരമായ ഡയറ്റ് തിരഞ്ഞെടുക്കുന്നതാണ് ആരോഗ്യകരമായി ഭാരം കുറക്കാൻ നല്ലത്.