Kerala
എടപ്പാളില്‍ ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തില്‍ മുക്കി കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു
ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അനിതകുമാരി വീടിന് പുറത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു
മലപ്പുറം | എടപ്പാളില്‍ ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം മാതാവ് ജീവനൊടുക്കി. മാണൂര്‍ പറക്കുന്ന് പുതുക്കുടി ഹൗസില്‍ അനിതകുമാരി (58)യാണ് മകള്‍ അഞ്ജന (33)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അനിതകുമാരി വീടിന് പുറത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു
---- facebook comment plugin here -----




