Connect with us

death rate

കൊവിഡ് കാലത്ത് മരണ നിരക്ക് കുറവ്

2019നെ അപേക്ഷിച്ച് 2020ൽ ഇരുപതിനായിരത്തോളം കുറഞ്ഞു

Published

|

Last Updated

കോഴിക്കോട് | കൊവിഡ് കടന്നാക്രമിച്ച വർഷങ്ങളിലെ സംസ്ഥാനത്തെ മരണ നിരക്ക് പരിശോധിച്ചാൽ 2020ൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണസംഖ്യ കുറവ്. കൊവിഡിന് തൊട്ടുമുമ്പുള്ള വർഷമായ 2019നെ അപേക്ഷിച്ച് 2020ൽ 19,926 മരണമാണ് കുറവ് രേഖപ്പെടുത്തിയത്. എന്നാൽ, 2019, 2021 വർഷങ്ങൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ നേരിയ വർധനവുണ്ട്- 15,180. 2020ൽ 2,44,427 പേരും 2021ൽ 2,79,533 പേരുമാണ് മരിച്ചത്. 2019ലെ മരണനിരക്ക് 2,64,353 ആയിരുന്നു. 2,52,245 (2017), 2,55,751 (2018) എന്നിങ്ങനെയാണ് മുൻ വർഷങ്ങളിലെ മരണ കണക്ക്.കൊവിഡ് അതിരൂക്ഷമായ കഴിഞ്ഞ വർഷം ജനന നിരക്ക് കുത്തനെ കുറഞ്ഞു- 3,81,780. കൊവിഡിന്റെ ആരംഭ ഘട്ടമായ 2020ലും ഈ കുറവ് നേരിയ തോതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 4,43,490. എന്നാൽ, മുൻ വർഷങ്ങളിൽ 4,82,598 (2018), 4,75,462 (2019) എന്നിങ്ങനെയാണ് ജനന കണക്ക്. ഈ വർഷം ഇതുവരെയായി 9,879 ജനനവും 4,476 മരണവുമാണ് രേഖപ്പെടുത്തിയത്.

2020 ജനുവരി 30നാണ് രാജ്യത്ത് തന്നെ ആദ്യ കൊവിഡ് കേസ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മാർച്ച് 28നായിരുന്നു സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണം. ശക്തമായ മുൻകരുതലിന്റെ ഫലമായി രോഗം പടരാതിരിക്കാനും മരണസംഖ്യ കുറക്കാനും കേരളത്തിന് സാധിച്ചതായി വിലയിരുത്തപ്പെട്ടു.

2020ൽ മറ്റ് സംസ്ഥാനങ്ങളിൽ മരണസംഖ്യ ഉയർന്നപ്പോഴും കേരളത്തിൽ സാധാരണ നിരക്കിനേക്കാളും കുറയാനുള്ള കാരണവും ഇതു തന്നെയായി വിലയിരുത്തപ്പെടുന്നു. എന്നാൽ, 2021ലെ രൂക്ഷമായ കൊവിഡ് വ്യാപനത്തിൽ സംസ്ഥാനവും ആടിയുലഞ്ഞു. എന്നാലും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണസംഖ്യ പിടിച്ചുനിർത്താൻ സാധിച്ചിട്ടുണ്ട്.

Latest