National
രാജ്യത്ത് 24 മണിക്കൂറിനിടെ 12000ത്തില്‍ അധികം പേര്‍ക്ക് കൊവിഡ്
കഴിഞ്ഞ എട്ട് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

ന്യൂഡല്‍ഹി | രാജ്യത്ത് ഈ കഴിഞ്ഞ 24 മണിക്കൂറിനിടെ 12, 591 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ എട്ട് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.രാജ്യത്ത് 65,286 സജീവ കൊവിഡ് രോഗികളാണ് നിലവിലുളളത്. 40 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് മരണം 5,31,230 ആയി ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെ 4.48 കോടി പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.46 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.32 ശതമാനവുമാണ് രേഖപ്പെടുത്തിയിട്ടുളളത്. ദേശീയതലത്തില്‍ രോഗമുക്തി നിരക്ക് 98.67 ശതമാനമാണ്.
---- facebook comment plugin here -----