Kerala
മാസപ്പടി വിവാദം: ഗോവിന്ദനല്ല, മറുപടി പറയേണ്ടത് മുഖ്യമന്ത്രി: വി ഡി സതീശന്‍
പുതുപ്പള്ളിയില്‍ മാസപ്പടി വിവാദമുള്‍പ്പടെ ചര്‍ച്ചയാക്കും.

തിരുവനന്തപുരം | മാസപ്പടി വിവാദത്തില്‍ എം വി ഗോവിന്ദനല്ല, മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതുപ്പള്ളിയില്‍ മാസപ്പടി വിവാദമുള്‍പ്പടെ ചര്‍ച്ചയാക്കും.
ആദായനികുതി ഉത്തരവില്‍ മറ്റ് നേതാക്കളുടെ പേരുകളും പരാമര്‍ശിച്ചിട്ടുണ്ട്. ഇവരെല്ലാം സ്വന്തം നിലപാട് വ്യക്തമാക്കി. എന്നാല്‍, മുഖ്യമന്ത്രി ഇപ്പോഴും നിശബ്ദനാണ്. ഇത്രയും പേടിയുള്ള മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല. വിവാദത്തില്‍ മുഖ്യമന്ത്രിയെ വാദപ്രതിവാദത്തിന് വെല്ലുവിളിക്കുന്നു.
പുതുപ്പള്ളിയില്‍ മന്ത്രിമാര്‍ പ്രചാരണത്തിനെത്താത്തത് ജനങ്ങളെ ഭയന്നാണ്. വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ തുടര്‍വസ്തുതകള്‍ നിയമസഭയില്‍ ഉന്നയിച്ച മാത്യു കുഴല്‍നാടനെതിരെ കേസെടുക്കാനാണ് നീക്കം. കുഴല്‍നാടന്‍ ഒറ്റക്കല്ലെന്ന് സര്‍ക്കാര്‍ മനസിലാക്കണം. കോണ്‍ഗ്രസും യു ഡി എഫും മുഴുവനായി കുഴല്‍നാടനൊപ്പമുണ്ട്. ആരോപണം ഉന്നയിച്ചാല്‍ കേസെടുക്കുകയാണ് രീതി. അഴിമതിയില്‍ കേസില്ല. ഇതിലും പിണറായി മോദിയുടെ രീതി പിന്തുടരുകയാണ്.
സി എം ആര്‍ എല്ലുമായി ബന്ധമില്ലെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന് പറയാനാകുമോയെന്നും വി ഡി സതീശന്‍ ചോദിച്ചു.