Kerala
മോഹന്‍ലാല്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണും
തിരുവനന്തപുരത്ത് ശനിയാഴ്ച ഉച്ചക്കാകും മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം.

തിരുവനന്തപുരം | ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനോട് പ്രതികരിക്കാത്തതില്‍ വിമര്‍ശമുയരവെ നടനും താരസംഘടനയായ എഎംഎംഎയുടെ മുന്‍ പ്രസിഡന്റുമായ മോഹന്‍ലാല്‍ ശനിയാഴ്ച വാര്‍ത്താ സമ്മേളനം വിളിച്ചു. തിരുവനന്തപുരത്ത് ശനിയാഴ്ച ഉച്ചക്കാകും മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ എഎംഎംഎ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ക്കെതിരെ ലൈംഗികാരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം ആദ്യമായിട്ടാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.
താര സംഘടനയിലെ അംഗങ്ങള്‍ക്കടക്കം നടിമാര്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ വരണമെന്ന തരത്തിലും ചര്‍ച്ചകള്‍ വന്നു. ഈ സാഹചര്യത്തിലായിരുന്നു മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കൂട്ട രാജി വെച്ചത്.