Connect with us

National

മോദി നിശബ്ദത വെടിയണം; ഭരണഘടന തിരുത്താന്‍ ശ്രമിച്ചാല്‍ തടയും: മല്ലികാര്‍ജുന്‍ ഖര്‍ഗെ

ഇലക്ടറല്‍ ബോണ്ട് വഴി കിട്ടിയ പണം മൂടി വെക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഖര്‍ഗെ

Published

|

Last Updated

ന്യൂഡല്‍ഹി |  ഇലക്ടറല്‍ ബോണ്ട് വഴി കിട്ടിയ പണം മൂടി വെക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. എസ് ബി ഐക്ക് പെട്ടന്ന് പുറത്തുവിടാന്‍ കഴിയുന്ന ഈ വിവരങ്ങള്‍ മറച്ചുവെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമീഷന്‍, സിബിഐ ഡയറക്ടര്‍ നിയമനങ്ങളിലെല്ലാം സമിതിയിലുള്ള പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം തള്ളിക്കളയുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. പ്രതിപക്ഷ അഭിപ്രായം കണക്കിലെടുക്കാതെ ഏകപക്ഷീയമാണ് നിയമനങ്ങളെല്ലാം

ഭരണഘടന തിരുത്താനുള്ള ശ്രമം ഉണ്ടായാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ഈ നീക്കം തടയും. ഭരണഘടനക്കെതിരെ ആര്‍എസ്എസ് മേധാവി മുതല്‍ ബിജെപി എംപിമാര്‍ വരെ പറയുന്നു. പക്ഷേ, മോദി നിശബ്ദത പാലിക്കുന്നു. എന്തുകൊണ്ട് പരാമര്‍ശങ്ങളെ മോദി തള്ളി പറയുന്നില്ല എന്നും ഖര്‍ഗെ ചോദിച്ചു.

ഇലക്ടറല്‍ ബോണ്ട് കേസില്‍ സാവകാശം തേടിയ എസ്ബിഐയെ സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജൂണ്‍ 31 വരെ സമയം വേണമെന്ന ആവശ്യം തള്ളിയ കോടതി നാളെതന്നെ വിവരങ്ങള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടു

Latest