National
മോദി-അദാനി ബന്ധം; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ പരാമര്‍ശങ്ങള്‍ രാജ്യസഭ രേഖകളില്‍ നിന്ന് നീക്കി
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്‌സഭ രേഖകളില്‍ നിന്ന് നീക്കിയിരുന്നു.

ന്യൂഡല്‍ഹി| നരേന്ദ്ര മോദി-അദാനി ബന്ധം സംബന്ധിച്ച മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ പരാമര്‍ശങ്ങള്‍ രാജ്യസഭ രേഖകളില്‍ നിന്ന് നീക്കി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി-അദാനി ബന്ധം സംബന്ധിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്‌സഭ രേഖകളില്‍ നിന്ന് നീക്കിയിരുന്നു. ജനാധിപത്യത്തെ അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
അദാനിയുടെ വിദേശയാത്രയും, സാമ്പത്തിക ഇടപാടുകളും ചര്‍ച്ച ചെയ്യണമെന്ന് എഎപിയും, കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അദാനി വിവാദത്തിന് വഴി വെച്ച ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിനെതിരായ ഹര്‍ജികള്‍ നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.രണ്ട് ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്.