Connect with us

Ongoing News

മോദിയുടെ നേപ്പാള്‍ സന്ദര്‍ശനം: ജലവൈദ്യുതി പ്രധാന അജണ്ട

ജലവൈദ്യുതി, വികസനം തുടങ്ങിയ മഖേലകളില്‍ നേപ്പാളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ന് മായാദേവി ക്ഷേത്രത്തില്‍ നടക്കുന്ന ബുദ്ധജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെ ലുംബിനിയിലെത്തി. നേപ്പാള്‍ പ്രധാനമന്ത്രി ബഹ്ദൂര്‍ ദീയൂബയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി നേപ്പാളിലെത്തിയത്.

ബുദ്ധജയന്തി ദിവസത്തില്‍ മായാദേവി ക്ഷേത്രത്തില്‍ പ്രാര്‍ഥനകള്‍ നടത്താന്‍ താന്‍ ആഗ്രഹിക്കുന്നു. ബുദ്ധന്റെ ജന്മസ്ഥലത്ത് ആദരം അര്‍പ്പിക്കുന്നതിനായി ദശലക്ഷകണക്കിന് ഇന്ത്യക്കാരുടെ കാല്‍പ്പാടുകള്‍ പിന്തുടരുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും നേപ്പാളിലേക്ക് പുറപ്പെടുന്നതിന് മുമ്പായി മോദി പറഞ്ഞിരുന്നു.

ഇന്ത്യയുടെ പ്രധാനമന്ത്രിയായ ശേഷം നേപ്പാളിലേക്ക് നടത്തുന്ന അഞ്ചാമത്തെ സന്ദര്‍ശനമാണ് മോദിയുടേത്. 2014ലെ സന്ദര്‍ശന വേളയില്‍ സമ്മാനിച്ച അശോക സ്തംഭത്തിന് മുന്നില്‍ മോദി  വിളക്ക് തെളിയിക്കും. ലുംബിനി മൊണാസ്റ്റിക് സോണില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ബുദ്ധിസ്റ്റ് കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജിന്റെ തറക്കല്ലിടല്‍ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.

ജലവൈദ്യുതി, വികസനം തുടങ്ങിയ മഖേലകളില്‍ നേപ്പാളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും നേപ്പാളും ഇന്ത്യയും തമ്മില്‍ സമാനതകളില്ലാത്ത ബന്ധമാണെന്നും മോദി പറഞ്ഞു.

Latest